in , , , , , ,

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Share this story

കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് അത്ര വലിയ എളുപ്പമുള്ള ഒന്നല്ല. നല്ല പോലെ ശ്രദ്ധിച്ച് വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്. കുഞ്ഞിന്റെ ചെവിയിലും വായിലുമൊന്നും വെള്ളം കയറാതെ ശ്രദ്ധിക്കുകയും വേണം.

ചെറുചൂടുവെള്ളത്തില്‍ മാത്രമേ കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ പാടുള്ളൂ. എണ്ണ തേച്ച് കഴിഞ്ഞ് 15 മിനിറ്റിന് ശേഷമേ കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍ പാടുള്ളൂ. വെള്ളത്തിന് എത്ര ചൂടുണ്ടെന്ന് നോക്കിയിട്ട് മാത്രമേ കുളിപ്പിക്കാവൂ.

കുഞ്ഞിന്റെ തലയിലേക്ക് വെള്ളമൊഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തലയില്‍ വെള്ളമൊഴിക്കുമ്പോള്‍ കമിഴ്ത്തി കിടത്തണം. ചെവിയിലും മൂക്കിലും വെള്ളം കയറാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വായിലും വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക.

കുഞ്ഞിന്റെ മൂക്കും ചെവിയും സൂക്ഷിച്ച് വേണം വൃത്തിയാക്കാന്‍. ബഡ്‌സോ മറ്റ് തുണികളോ ചെവിയ്ക്കുള്ളില്‍ ഇടരുത്. അത് പോലെ തന്നെ കഴുത്ത് വളരെ പതുക്കെ വേണം തിരിക്കാനും സോപ്പ് തേയ്ക്കാനും.

ബേബി സോപ്പ് തേയ്ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ചെറുപയര്‍ പൊടി തേയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. സോപ്പുകളായാലും ബേബി ഓയിലുകള്‍ ആയാലും മാറി മാറി തേയ്ക്കാതിരിക്കാന്‍ ശ്രമിക്കുക.

കണ്ണുകള്‍ കോട്ടണ്‍ തുണി കൊണ്ട് മാത്രം വൃത്തിയാക്കുക. കുളിപ്പിച്ച ഉടനെ ഡയപ്പര്‍ വയ്ക്കാതിരിക്കുക. ഡയപര്‍ ക്രീം പുരട്ടിയിട്ട് മാത്രമേ ഡയപര്‍ ഇടാന്‍ പാടുള്ളൂ.

ഗര്‍ഭകാലത്തെ പെയിന്‍കില്ലറുകളുടെ ഉപയോഗം നവജാതശിശുവിന് ഗുരുതരമായി ബാധിക്കും

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍