spot_img
spot_img
HomeHEALTHഗര്‍ഭകാലത്തെ പെയിന്‍കില്ലറുകളുടെ ഉപയോഗം നവജാതശിശുവിന് ഗുരുതരമായി ബാധിക്കും

ഗര്‍ഭകാലത്തെ പെയിന്‍കില്ലറുകളുടെ ഉപയോഗം നവജാതശിശുവിന് ഗുരുതരമായി ബാധിക്കും

ഗര്‍ഭകാലത്ത് പെയിന്‍കില്ലറുകളുടെ അമിതോപയോഗം നവജാതശിശുവിനെ ഗുരുതരമായി ബാധിച്ചേക്കാമെന്ന് പഠനം. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ലഭ്യമാകുന്ന പെയിന്‍കില്ലറുകളുടെ ജാഗ്രതയില്ലാത്ത ഉപയോഗം നവജാതശിശുവിന് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നാണ് പഠനത്തില്‍ പറയുന്നത്.

ഗര്‍ഭകാലത്ത് പ്രിസ്‌ക്രിപ്ഷനില്ലാതെ പാരസെറ്റാമോള്‍, ആസ്പിരിന്‍, ഡൈക്ലോഫിനാക്, നാപ്രോക്‌സിന്‍, ഐബുപ്രൂഫന്‍ തുടങ്ങിയവയോ അവയുടെ മിശ്രിതങ്ങളോ ഉപയോഗിച്ചതായി
പഠനത്തില്‍ കണ്ടെത്തി. ഇത്തരം പെയിന്‍കില്ലറുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗര്‍ഭിണികളില്‍ അമ്പതുശതമാനത്തോളം പേരില്‍ ഗര്‍ഭം പൂര്‍ണ വളര്‍ച്ചയെത്തും മുമ്പേ പ്രസവത്തിനുള്ള സാധ്യത കൂട്ടുന്നു എന്ന് കണ്ടെത്തി. ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യത മുപ്പത്തിമൂന്നു ശതമാനവുമാണ്.

അറുപത്തിനാലു ശതമാനം കുഞ്ഞുങ്ങളില്‍ ന്യൂറല്‍ ട്യൂബ് തകരാറുകളും അമ്പത്തിയേഴ് ശതമാനം പേരില്‍ നിയോനേറ്റല്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയും അമ്പത്തിയാറ് ശതമാനം പേരില്‍ നവജാതശിശുക്കളുടെ മരണവും ഇരുപത്തിയെട്ടു ശതമാനം പേരില്‍ തൂക്കക്കുറവും കണ്ടെത്തിയതായി പഠനത്തിലുണ്ട്.

ആഗോളതലത്തില്‍ മുപ്പതു മുതല്‍ എണ്‍പതു ശതമാനത്തോളം ഗര്‍ഭിണികളും പനി, വാതസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്നു കഴിക്കുന്ന സ്ഥിതിയാണ്. മരുന്നു കഴിക്കുന്ന സ്ഥിതിയുണ്ട്.

തെറ്റായ വിവരങ്ങളും പകുതി അറിവോടെയുള്ള സ്വയം ചികിത്സകളും ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങളുമൊക്കെയാണ് വിദഗ്ധരുടെ സേവനം ഇല്ലാതെ ഗര്‍ഭിണികള്‍ പെയിന്‍ കില്ലറുകള്‍ ഉപയോഗിക്കുന്നതിന് പിന്നിലെന്നും പഠനത്തിലുണ്ട്. ഗര്‍ഭിണികള്‍ പ്രിസ്‌ക്രിപ്ഷനില്ലാതെ ഏതു മരുന്ന് കഴിക്കുന്നതിന് മുമ്പും ഡോക്ടര്‍മാരുടെ അനുമതി തേടിയിരിക്കണമെന്ന് വ്യക്തമാക്കുകയാണ് ഗവേഷകര്‍.

- Advertisement -

spot_img
spot_img

- Advertisement -