- Advertisement -Newspaper WordPress Theme
Editor's Picksമുളകിന്റെ 'മാജിക്' ഗുണങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍

മുളകിന്റെ ‘മാജിക്’ ഗുണങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍

മുളക് എന്നത് നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് പാചകക്കൂട്ടുകളില്‍ നിന്ന് ഒഴിവാക്കാനാകാത്ത ഒന്നാണ്. എരിവുള്ള വിഭവങ്ങള്‍ ധാരാളം കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മുളക്, കുരുമുളക് എന്നിവ ഒട്ടും അമിതമാകാതെ ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഒഹായോയിലെ ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതിന് മുളകിലെ ‘കാപ്സെയ്‌സിന്‍’ എന്ന രാസഘടകം സഹായിക്കുമെന്ന് പലഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെയും ഹൃദയസംബന്ധമായ അസുഖങ്ങളെയും പ്രതിരോധിക്കാന്‍ മുളകിനു കഴിയുമത്രേ. ഇതിനുള്ള സാധ്യതയിലേക്കാണ് പുതിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ 570,000 ത്തിലധികം പേരില്‍ നാലുഘട്ടങ്ങളായി നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് മുളകിന്റെ ഗുണഗണങ്ങളെക്കുറിച്ച് പറയുന്നത്. ഭക്ഷണക്രമത്തില്‍ മുളക് ഉള്‍പ്പെടുത്തിയവരും മുളകിന്റെ സാന്നിധ്യമില്ലാത്ത ഭക്ഷണക്രമം പാലിച്ചവരെയും താരതമ്യപ്പെടുത്തിയാണ് ഗവേഷണം നടന്നത്.

മുളക് കഴിച്ചവരില്‍ ഹൃദയ സംബന്ധമായ കാരണങ്ങളാല്‍ ഉണ്ടായ മരണത്തില്‍ 26 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാന്‍സര്‍ പോലുള്ളവ ബാധിച്ചുണ്ടായ മരണനിരക്കില്‍ 23 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. ഭക്ഷണ-സാംസ്‌കാരിക രീതികള്‍ വ്യത്യസ്തമാണെങ്കിലും, നാലുരാജ്യങ്ങളിലും ഇക്കാര്യം ഒരുപോലെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

മുളകിന്റെ സുഗന്ധത്തിന് കാരണമാകുന്ന ‘കാപ്സെയ്‌സിന്‍’ എന്ന രാസ ഘടകത്തെയാണ് ഈ മാജിക് ഗുണഗണമായി ഗവേഷകര്‍ പരിഗണിച്ചത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ പറയുന്നു.

മുളകില്‍ പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ എ, ബി 6, ഇ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഈ ഘടകങ്ങള്‍ സഹായിക്കും. ഈ പഠനം തുടരുകയാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ വെര്‍ച്വല്‍ മീറ്റിംഗില്‍ ഇത് അവതരിപ്പിക്കുകയും ചെയ്തു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme