- Advertisement -Newspaper WordPress Theme
FOODയോജിച്ച ഭക്ഷണം കഴിച്ച് ഹൃദയത്തെ സംരക്ഷിക്കൂ...

യോജിച്ച ഭക്ഷണം കഴിച്ച് ഹൃദയത്തെ സംരക്ഷിക്കൂ…

ഭക്ഷണക്രമമാണ് ഹൃദയാരോഗ്യത്തില്‍ വില്ലനായിത്തീരുകയെന്നും യോജിച്ച ഭക്ഷണശീലങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഹൃദയാരോഗ്യത്തിന് നല്ലതെന്നും പഠനം. ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണക്രമത്തിലേക്ക് മാറുകയെന്നതാണ് പോംവഴി. ഇലക്കറികള്‍, കാരറ്റ്, തക്കാളി, ധാന്യങ്ങള്‍, പഴങ്ങള്‍, പരിപ്പ്, ഫാറ്റി ഫിഷ്, ഒലിവ് ഓയില്‍ എന്നിവ കോശജ്വലനത്തെ ത്വരിതപ്പെടുത്തുന്ന ഭക്ഷണങ്ങളാണ്. അതുകൊണ്ടു തന്നെ ഇവയെല്ലാം ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കുമെന്നുമാണ് കണ്ടെത്തല്‍.

എന്നാല്‍ ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും കഴിക്കുന്നത് ശരീരത്തില്‍ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കും. ഇത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

166,000 സ്ത്രീകളിലും 44,000 പുരുഷന്മാരിലും ദീര്‍ഘകാലം നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചുവന്നതും സംസ്‌കരിച്ചതുമായ മാംസം, സോസേജ്, പഞ്ചസാര എന്നിവ കഴിച്ചവരില്‍ ഹൃദയാഘാത സാധ്യത 28% ഉം മറ്റ് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത 46% ആയിരുന്നു. എളുപ്പത്തില്‍ ദഹിക്കുന്ന തരം ഭക്ഷണങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമെന്നാണ് പഠനം വിലയിരുത്തിയത്. ഇലക്കറികളും പഴങ്ങളും പച്ചക്കറികളുമൊക്കെ ധാരാളം കഴിക്കുന്നതും ദഹനത്തിന് ആയാസം സൃഷ്ടിക്കുന്ന മാംസം, പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഉപ്പ് എന്നിവ ധാരാളം കഴിക്കുന്നത് ഒഴിവാക്കുന്നതുമാണ് ഹൃദയാരോഗ്യത്തിനു ഉത്തമം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme