വാക്‌സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റുമരണം ഉണ്ടാകുന്നു. കോവിഡിന് ഉള്‍പ്പെടെയുളള വാക്‌സീനുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. ഈ ഘട്ടത്തില്‍ റാബീസ് വാക്‌സീനെ അടിസ്ഥാനമാക്കി ഒരു വിശകലനം
മസ്തിഷ്‌കം ആസ്ഥാനമായ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിച്ചു മരണം വരുത്തുന്ന മാരകാവസ്ഥയാണ് പേവിഷബാധ മൃഗങ്ങളുടെ കടിയല്‍ക്കുമ്പോള്‍ മുറിവില്‍ പറ്റുന്ന ഉമിനീരിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന റാബീസ് വൈറസ് തലച്ചോറില്‍ എത്തിയാല്‍ മറ്റൊരു ചികിത്സയും ഫലപ്രദമല്ല. മരണം ഏതാണ്ട് ഉറപ്പാണ് എന്നാല്‍ രോഗാണു തലച്ചോറിലേക്കു എത്തുന്നതിനു മുന്‍പ് അതിനെ തടയാനാകും. അതാണ് പേവിബാധയ്‌ക്കെതിരെയുളള റാബീസ് വാകസീന്‍ കുത്തിവയ്പുകള്‍. 1885 ല്‍ ലൂയി പാസറ്റര്‍ വാക്‌സീന്‍ കണ്ടുപിടിച്ചതിനു ശേഷം പല പരിഷ്‌കാരങ്ങള്‍ക്കും ഈ മരുന്നു വിധേയമായി ഇന്ന് ഏറ്റവും ഫലപ്രദമായ വാകസീനുകളില്‍ എന്നാണ് പേവിഷബാധയ്‌ക്കെതിരെയുളളത്. എന്നാല്‍ വാക്‌സീനെടുത്തിട്ടും സംഭവിക്കുന്ന പേവിഷബാധയേറ്റുളള ദാരുണമരണങ്ങളില്‍ ആശങ്കപ്പെടേണ്ടതുണ്ടോ