കീടനാശിനിയുടെ അംശം ഉണ്ടെങ്കിലും അതുകുറയ്ക്കാനുളള ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കാം.
പഴവര്‍ഗങ്ങള്‍ ഉപയോഗിക്കും മുന്‍പ് രണ്ടോ മൂന്നോ തവണ നന്നായി കഴുകണം.
വിനാഗിരി ഉപയോഗിച്ചു കഴുകാം രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി ഒരുലീറ്റര്‍ വെളളത്തില്‍ കലക്കി
പഴങ്ങള്‍ നാലഞ്ച് മിനിറ്റ് മുക്കിവയ്ക്കാം. എന്നാല്‍ ഈ രീതിയിലൂടെ കഴുകിയെടുത്താലും മുന്തിരിയിലെ വിഷാംശം നീക്കാന്‍ വളരെ പ്രയാസമാണ്.
സോഡാപൊടി (സോഡിയം ബൈകാര്‍ബണേറ്റ്) കീടനാശിനികളുടെ അളവുകുറയ്ക്കാന്‍ സഹായിക്കും.പഴങ്ങളും പച്ചക്കറികളും മൂന്നോ നാലോ മിനിറ്റ് സോഡാപൊടി കലക്കിയ വെളളത്തില്‍ മുക്കിവയ്ക്കാം.ശേഷം ശുദ്ധമായ വെളളത്തില്‍ കഴുകാം.
ആവശ്യമെങ്കില്‍ ആദ്യം വിനാഗിരി ഉപയോഗിച്ച് കഴുകിയ ശേഷം രണ്ടാമതു സോഡാപൊടി ഉപയോഗിച്ചും കഴുകാം. രണ്ടും ഒന്നിച്ചു ചേര്‍ത്ത് ഉപയോഗിക്കരുത്. കഴുകിയ ശേഷം നല്ല കോട്ടന്‍ തുണി കൊണ്ട് തുടച്ചെടുത്തു സൂക്ഷിക്കാം.
വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തു വെളളത്തില്‍ പിഴിഞ്ഞ്, ആ വെളളത്തിലും പഴങ്ങള്‍ മുക്കിവയ്ക്കാം.
കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പുവെളളത്തില്‍ കഴുകുന്നത് ഫലപ്രദമാണ് എന്നത് വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ ഈരംഗത്തെ വിദഗ്ധര്‍ ഈ രീതി ശുപാര്‍ശ ചെയ്യുന്നില്ല.
പുകയ്ക്കുക, പഴുത്ത പഴം പച്ചയായ പഴങ്ങളുടെ ഇടയില്‍ വയ്ക്കുക, വയ്‌ക്കോലില്‍ ഇട്ടു വയ്ക്കുക,
അരിപ്പെട്ടിയില്‍ ഇട്ട് അടച്ചു വയ്ക്കുക തുടങ്ങിയവയാണ് സ്വാഭാവികമായി പഴുക്കാനുളള മാര്‍ഗങ്ങള്‍,
എപ്പോഴും സീസണലായി ലഭിക്കുന്ന പഴങ്ങള്‍ വാങ്ങിക്കുക.