in , , , , ,

വെളളത്തോട് അലര്‍ജി, ആസിഡ് പോലെ പൊളളും, കരയാന്‍ പോലും കഴിയാതെ 15 കാരി

Share this story

വെളളം അലര്‍ജിയായതുകാരണം കരയാനോ ദിവസേന കുളിക്കാനോ കഴിയാതെ പെണ്‍കുട്ടി. അമേരിക്കയിലെ അരിസോണക്കാരിയായ അബിഗെയ്ല്‍ ബെക്ക് എന്ന 15 കാരിക്കാണ് ഈ ദുരവസ്ഥ. അക്വാജനിക് യുര്‍ടികാരിയ എന്ന രോഗാവസ്ഥയാണിത്. 200 ദശലക്ഷം ആളുകളില്‍ ഒരാള്‍ക്കുമാത്രം വരുന്ന അപൂര്‍വ അവസ്ഥയാണിത്.

13ാമത്തെ വയസ്സിലാണ് ബെക്കിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. കുളിക്കുമ്പോഴും മഴനനയുമ്പോഴുമെല്ലാം ആസിഡ് ദേഹത്ത് വീഴുന്ന പ്രതീതിയാണ് തനിക്കുണ്ടാവുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. കുടാതെ ഒരേ സമയം വളരെക്കുറച്ച് വെളളം മാത്രമേ കുടിക്കാന്‍ കഴിയുകയുളളൂ. മാത്രമല്ല വെളളം കുടിക്കുമ്പോഴുണ്ടാവുന്ന അലര്‍ജി തടയാന്‍ ആന്റി ഹിസറ്റാമൈനുകളും സറ്റിറോയിഡുകളും ഉപയോഗിക്കേണ്ടിവുന്നു. കരയുമ്പോള്‍ കണ്ണീര്‍ വീണ് പോലും മുഖത്ത് നീറ്റലുണ്ടാവും.

എന്നാല്‍ ഈ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്കത് മനസ്സിലാവുന്നില്ല എന്നും പലരും ഞെട്ടലോടെയാണ് അത് കേള്‍ക്കുന്നതെന്നും ബെക്ക് പറഞ്ഞു. നിലവില്‍ അക്വാജനിക് യുര്‍ടികാരിയ എന്ന രോഗാവസ്ഥയെക്കുറിച്ച് ആളുകളോട് സംസാരിക്കുകയും ബോധവത്കരിക്കുകയുമാണ് ഈ പതിനഞ്ചുകാരി.

ഒരിക്കല്‍ വറുക്കാന്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്

സംഭാരത്തിന്റെ ആരോഗ്യഗുണങ്ങള്‍