in , , , , , , ,

സംഭാരത്തിന്റെ ആരോഗ്യഗുണങ്ങള്‍

Share this story

വേനല്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ജലാംശം കുറയുന്നത് നിര്‍ജലീകരണത്തിന് കാരണമാകും. വേനല്‍കാലങ്ങളില്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പാനീയങ്ങളില്‍ ഒന്നാണ് സംഭാരം.

സംഭാരത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഹൃദയം, ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. സംഭാരത്തില്‍ ബാക്ടീരിയകള്‍ ലാക്ടോസിനെ ലാക്ടികാസിഡാക്കി മാറ്റാന്‍ സഹായിക്കുന്നു. ഇത് ലാക്ടോസ് പ്രശ്‌നമുളള ആളുകള്‍ക്ക് ദഹനം എളുപ്പമാകുന്നു.

സംഭാരത്തിലെ റൈബോഫ്‌ലേവിന്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ഇത് അമിനോ ആസിഡുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും ഉണ്ടാക്കാന്‍ അമിനോ ആസിഡുകള്‍ അത്യാവശ്യമാണ്.

പൊണ്ണത്തടിയും പ്രമേഹവും ഉള്ളവര്‍ക്ക് സംഭാരം കുടിക്കാവുന്നതാണ്. ഇതൊരു പ്രോബയോട്ടിക് ആയതിനാല്‍ മൂത്രനാളിയിലെ അണുബാധയും വജൈനല്‍ ഇന്‍ഫെക്ഷന്‍ തടയും അള്‍സര്‍ തടയാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംഭാരം ശീലമാക്കാം.

വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ലഭിക്കാന്‍ സംഭാരം കുടിക്കാവുന്നതാണ്.

സംഭാരം കുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല,ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായകമാണ്.

വെളളത്തോട് അലര്‍ജി, ആസിഡ് പോലെ പൊളളും, കരയാന്‍ പോലും കഴിയാതെ 15 കാരി

യൂറിക് ആസിഡ് കൂടാനുളള കാരണങ്ങള്‍