എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ ധാരാളം ഓക്‌സൈഡുകളും പെറോക്‌സൈഡുകളും ധാരാളമായി ഉണ്ടാകുന്നു. ഇവ ക്യാന്‍സര്‍ പോലുള്ള അസുഖം ഉണ്ടാകാന്‍ പ്രേരക ഘടകങ്ങള്‍ ആണ്.
ഒരിക്കല്‍ വറുക്കാന്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും വറുക്കുന്നതിന് ഉപയോഗിക്കാതിരിക്കുക.
പകരമായി ആ എണ്ണ കടുക് പൊട്ടിക്കുന്നതിനു മാത്രമായി ഉപയോഗിക്കാം.
അന്നന്ന് ഉപയോഗിക്കുന്ന എണ്ണ തന്നെ തീര്‍ക്കാന്‍ ശ്രമിക്കുക.
എണ്ണയില്‍ മുക്കി പൊരിക്കുന്നത് പകരം ലഘുവായ പൊരിക്കല്‍ ആകാം.
ചിലത് സ്റ്റീം ചെയ്തും പരീക്ഷിക്കാം.
നമ്മള്‍ പുറത്തു നിന്നും വാങ്ങുന്ന ചിപ്‌സ്, വട തുടങ്ങിയ വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണയിലാണ് പാകം ചെയ്യുന്നത് എന്ന് ഓര്‍ക്കുക.