- Advertisement -Newspaper WordPress Theme
Uncategorizedഹ്യദയസ്തംഭനത്തിന്റെ ഈ നാലു ലക്ഷണങ്ങള്‍ മറന്നു പോകരുത്

ഹ്യദയസ്തംഭനത്തിന്റെ ഈ നാലു ലക്ഷണങ്ങള്‍ മറന്നു പോകരുത്

ഹ്യദയസ്തംഭനത്തിന് ഇപ്പോള്‍ പ്രായമായവരോ ചെറുപ്പക്കാരോ എന്നില്ല. ഇന്ത്യന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരില്‍ സംഭവിക്കുന്ന ഹ്യദയസ്തംഭനങ്ങളില്‍ പകുതിയും 50 വയസ്സില്‍ താഴെയുളളവരിലാണ് നടക്കുന്നത്. 25 ശതമാനം ഹ്യദയാഘാതങ്ങള്‍ 40ന് താഴെയുളള പുരുഷന്മാരിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്യദ്രോഗം വ്യാപകമായിട്ടും ഇത് സംബന്ധിച്ച കാര്യമായ അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഹ്യദയസ്തംഭനവുമായി ബന്ധപ്പെട്ട് ഇനി പറയുന്നു നാല് ലക്ഷണങ്ങള്‍ കരുതിയിരിക്കണമെന്ന് അഗറ്റിയസയിലെ മെഡിക്കല്‍ അഡൈ്വസര്‍ ഡോ.അന്‍ബു പാണ്ഡ്യന്‍ ദ ഹെല്‍ത്ത്‌സൈറ്റ്. കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

1.ശ്വസന പ്രശ്‌നം

ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട സര്‍വ്വസാധാരണമായ ലക്ഷണമാണ് ശ്വാസം മുട്ടല്‍ ഇത്് പെട്ടെന്നുണ്ടാകാം. ഒരാളുടെ ശാരീരിക അധ്വാനത്തിന്റെ തോത് അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം.രാത്രിയില്‍ കിടക്കുമ്പോഴും മറ്റും ഈ ശ്വാസം അനുഭവപ്പെടാം.നിത്യവും ശ്വാസം മുട്ടല്‍ ഉണ്ടാകുന്നവരില്‍ ക്ഷീണവും ഉത്കണ്ഠയും കാണപ്പെടും. ശ്വാസകോശത്തില്‍ ചില ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്നത് ഓക്‌സിജന്റെ ശരിയായ കൈമാറ്റം നടക്കാതിരിക്കാന്‍ കാരണമാകാം. ഇതാണ്ശ്വാസംമുട്ടിലേക്ക് നയിക്കുന്നത്.

2.ക്ഷീണം

ഹൃദ്രോഗമുളളവര്‍ക്ക് എപ്പോഴും അത്യധികമായ ക്ഷീണം അനുഭവപ്പെടാം. നടത്തം, സൈക്ലിംങ്്, ഓട്ടം, പടി കയറല്‍, പോലുള്ള പ്രവൃത്തികള്‍ ചെയ്യാനും ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിടാം.

3.താളം തെറ്റിയ നെഞ്ചിടിപ്പ്

മാനസിക സമ്മര്‍ദം, പുകവലി, പ്രമേഹം, മദ്യപാനം, എന്നിവയെല്ലാം താളം തെറ്റിയ നെഞ്ചിടിപ്പിന് കാരണമാകാം.രക്തത്തില്‍ ക്ലോട്ടുകള്‍ ഉണ്ടായി തുടങ്ങുന്നതിന്റേയും പ്രാരംഭ ലക്ഷണമാകാം ഈ അസാധാരണ നെഞ്ചിടിപ്പ്.

4.നെഞ്ചുവേദന

ഹൃദയത്തിലെ പേശികളാണ് നെഞ്ചുവേദനയ്ക്ക് കാരണമാകുന്നത്. തോളുകളിലും കൈകളിലും വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം. നെഞ്ചില്‍ എന്തോ കത്തുന്നത് പോലെയുള്ള തോന്നലും ഉണ്ടാകാം.സ്ത്രീകളില്‍ ചിലപ്പോള്‍ വേദന കൂടാതെയും ഹൃദയസ്തംഭനം സംഭവിക്കാറുണ്ട്
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്താന്‍ വൈകരുത്. സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ഉപകരണങ്ങള്‍ നെഞ്ചിടിപ്പിലെ വ്യതിയാനം കണ്ടെത്താന്‍ സഹായിക്കുമെന്നും ഡോ. അന്‍ബു പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme