- Advertisement -Newspaper WordPress Theme

സ്ഥിരമായി ഉണ്ടാകുന്ന വയറുവേദനയുടെ നാല് കാരണങ്ങള്‍

തണുപ്പ്കാലത്ത് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ശരീരവേദന, തലവേദന, വയറുവേദന, അസിഡിറ്റി, വയറിളക്കം, വൈറല്‍ പനി, തൊണ്ടവേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആളുകള്‍ പരാതിപ്പെടാറുണ്ട്. ശൈത്യകാലത്ത് വയറുവേദന വളരെ സാധാരണമാണ്. മരുന്നുകള്‍ കഴിച്ച ശേഷവും വയറുവേദന തുടരുകയാണെങ്കില്‍ നിങ്ങള്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

സീസണ്‍ മാറുന്നതിനനുസരിച്ച് താപനിലയിലെ പെട്ടെന്നുള്ള ഇടിവ്, പലര്‍ക്കും ജലദോഷം, തലവേദന, വയറുവേദന എന്നിവയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. മഞ്ഞുകാലത്ത് രക്തക്കുഴലുകള്‍ ചുരുങ്ങുകയും സമ്മര്‍ദ്ദവും വേദനയും സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍ തണുപ്പുകാലത്ത് ദഹനപ്രശ്‌നങ്ങളും വയറ് വേദനയും ഉണ്ടാകാം. ഇത് സാധാരണമാണ്. ഈ സമയത്ത്, സ്ഥിരമായ വേദനയും വയറ്റില്‍ കത്തുന്ന സംവേദനവും മറ്റ് കാരണങ്ങളാലും ഉണ്ടാകാമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ് മണിപ്പാല്‍ ഹോസ്പിറ്റല്‍ലിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം മേധാവി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ക്ഷീതിജ് കോത്താരി പറയുന്നു.

വയറ്റിലെ അള്‍സര്‍

അന്നനാളത്തിന്റെ ആവരണത്തില്‍ സംഭവിക്കുന്ന തുറന്ന വ്രണങ്ങള്‍ സ്ഥിരമായ വേദനയ്ക്കും കാരണമാകുമെന്ന് അറിയപ്പെടുന്നു. ഇത് സാധാരണയായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. വികസിച്ചതോ വലിയതോ ആയ അള്‍സര്‍ ആന്തരിക രക്തസ്രാവത്തിന് കാരണമാകും. ചികിത്സയ്ക്കായി എന്‍ഡോസ്‌കോപ്പി ആവശ്യമായി വന്നേക്കാം.

ആസിഡ് റിഫ്‌ലക്‌സ്

ഒരു വ്യക്തിക്ക് ദിവസങ്ങളോളം വയറ് വേദന അനുഭവപ്പെടുകയാണെങ്കില്‍ ഇതിനെ ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് എന്നറിയപ്പെടുന്ന ഗുരുതരമായ പ്രശ്‌നമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രക്തസ്രാവത്തിനും പാടുകള്‍ക്കും കാരണമാകുന്ന അന്നനാളത്തിന്റെ ആവരണത്തെ ഏഋഞഉ പ്രകോപിപ്പിക്കും. ചികിത്സിക്കുന്നതിനായി ചില ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങള്‍, മരുന്നുകള്‍, ശസ്ത്രക്രിയ, എന്‍ഡോലൂമിനല്‍ തെറാപ്പി എന്നിവ ഉള്‍പ്പെടെ വിവിധ സമീപനങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചേക്കാം.

ഗ്യാസ്‌ട്രൈറ്റിസ്

വയറുവേദന, ദഹനക്കേട്, ഓക്കാനം എന്നിവയ്ക്കൊപ്പം ഗ്യാസ്‌ട്രൈറ്റിസിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ് അടിവയറ്റിലെ കത്തുന്ന വേദന. വിശ്രമവും ചികില്‍സയും കൊണ്ട് പെട്ടെന്ന് സുഖം പ്രാപിക്കുന്ന സൗമ്യമായ അവസ്ഥയാണിത്.

ഭക്ഷണത്തോടുള്ള പ്രതികരണം

എരിവുള്ള ഭക്ഷണം, മദ്യം, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ വയറ് വേദനയ്ക്ക് കാരണമാകും. കഴിക്കുന്ന ഭക്ഷണം മലിനമാകുകയോ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുകയോ ചെയ്താല്‍ ഇത് സംഭവിക്കാം. ഇത് വയറുവേദനയിലേക്ക് നയിക്കുന്നു.

തണുപ്പ്കാലത്ത് വയറുവേദനയ്ക്ക് കാരണമാകുന്നത് എന്താണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ അത് അവഗണിക്കുന്നത് രോഗലക്ഷണങ്ങള്‍ കൂടുതല്‍ വഷളാക്കുകയും കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍, വയറുവേദനയ്ക്ക് കാരണമായേക്കാവുന്ന വിവിധ കാരണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അവയെ നേരിടാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുക. നീണ്ടുനില്‍ക്കുന്ന വയറുവേദന ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുകയും അള്‍സര്‍, വീക്കം, ചിലതരം ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാമെന്നും ഡോ. ക്ഷീതിജ് കോത്താരി പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme