- Advertisement -Newspaper WordPress Theme
Uncategorizedദിവസവും കഴിക്കാം ഒരു പിടി വാള്‍നട്‌സ്; അറിയാം ഈ ഗുണങ്ങള്‍

ദിവസവും കഴിക്കാം ഒരു പിടി വാള്‍നട്‌സ്; അറിയാം ഈ ഗുണങ്ങള്‍

നട്‌സുകളുടെ രാജാവ് എന്നാണ് വാള്‍നട്‌സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാള്‍നട്‌സ്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്‌സ് മികച്ചതാണ്. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ഫാറ്റ്‌സ്, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് വാള്‍നട്‌സ്. ദിവസവും കഴിക്കാം ഒരു പിടി വാള്‍നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

ഒന്ന്

മറ്റ് നട്‌സുകളെ അപേക്ഷിച്ച് വാള്‍നട്‌സ് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിക്കുകയും ഹൃദ്രോ
ഗങ്ങള്‍ അകറ്റുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വാള്‍നട്‌സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാള്‍നട്‌സ്. കൂടാതെ ഇവ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ വാള്‍നട്ടുകള്‍ കഴിക്കുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു.

രണ്ട്

ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം.

മൂന്ന്

തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ്മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്‌സ് മികച്ചതാണ്. വാള്‍നട്‌സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിന്റെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നത്.

നാല്

ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ഡിപ്രഷന്‍ അകറ്റാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളിലും പറയുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കാം. ചില അര്‍ബുദങ്ങളെ നിയന്ത്രിക്കാനും വാള്‍നട്‌സ് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

അഞ്ച്

ദഹനത്തെ നിയന്ത്രിക്കുന്നതില്‍ ആരോഗ്യമുള്ള കുടല്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വാള്‍നട്ട് പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

ആറ്

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ ചര്‍മ്മത്തിനും തലമുടിക്കും വരെ നല്ലതാണ്. ഇരുമ്പ്, സിങ്ക് , കാത്സ്യം, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ വാള്‍നട്ടുകള്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme