താരന്‍ എന്ന പ്രശ്‌നം വളരെ സാധാരണമാണ്. എന്നാല്‍ നിങ്ങള്‍ ഈ പ്രശ്‌നം കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കില്‍ അത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. താരന്‍ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല മുഖത്തും പുറം തോളിലും പല തരത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഈ ഭാഗങ്ങളിലെല്ലാം മുഖക്കുരു അല്ലെങ്കില്‍ ഇടയ്ക്കിടെ ചൊറിച്ചില്‍ ഉണ്ടാകാം. താരന്‍ ഉണ്ടാകാനുള്ള കാരണങ്ങളും ഒരേ സമയം വ്യത്യസ്ത ആളുകളില്‍ വ്യത്യസ്തമായിരിക്കും. തലയില്‍ താരന്‍ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങള്‍ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്
മുടിയില്‍ പോഷകാഹാരക്കുറവ്
ചര്‍മ്മത്തിന്റെ പിഎച്ച് നിലയിലെ അപചയം
ശരീരത്തില്‍ ജലത്തിന്റെ അഭാവം
കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ അമിതമായ ഉപയോഗം
തലയോട്ടി വൃത്തിയായി സൂക്ഷിക്കാത്തത്.
താരന്‍ അകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്നത്
ഒന്ന്
താരന്‍ അകറ്റാന്‍ നാരങ്ങയും വെളിച്ചെണ്ണയും ഫലപ്രദമാണ്. 2-3 സ്പൂണ്‍ വെളിച്ചെണ്ണയും 1 സ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക.
രണ്ട്
ഉലുവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും താരന്‍ തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ സി സമ്പന്നമായ, ചെമ്പരത്തി മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ തടയുവാനും സഹായിക്കും. ഉലുവ പൊടിച്ചത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ പുരട്ടുക. താരന്‍ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.
മൂന്ന്
ഒരു ടീസ്പൂണ്‍ ആര്യവേപ്പില പൊടിച്ചത് നാല് ടീസ്പൂണ്‍ വെളിച്ചെണ്ണയുമായി സംയോജിപ്പിക്കുക. ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ഇത് തലയില്‍ പുരട്ടി 20 മിനിറ്റ് നേരം മസാജ് ചെയ്യുക. ഇത് ഒരു മണിക്കൂര്‍ നേരം വച്ചതിനു ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നേ തവണ ഈ പാക്ക് ഇടാം.