spot_img
spot_img
HomeHEALTHമുടി കൊഴിച്ചില്‍ മാറാനും തലമുടി തഴച്ചുവളരാനും ഈ ഭക്ഷണങ്ങള്‍ കഴിക്കാം

മുടി കൊഴിച്ചില്‍ മാറാനും തലമുടി തഴച്ചുവളരാനും ഈ ഭക്ഷണങ്ങള്‍ കഴിക്കാം

തലമുടി കൊഴിയുന്നതില്‍ ആശങ്കപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. മുടിയുടെ കട്ടി കുറയുക, പൊട്ടിപ്പോകുക, കൊഴിച്ചില്‍ ഇതെല്ലാം നമ്മളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമത്തിലാണ്.

മുടി വളരാനും മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും ബയോട്ടിന്‍ അഥവാ ബി7 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. ബയോട്ടിന്റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

മുടിയുടെ ആരോഗ്യത്തിന് ഡയറ്റില്‍ മുട്ട നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. മുട്ടയുടെ മഞ്ഞക്കരു ബയോട്ടിന്‍ സമ്പന്നമാണ്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി തഴച്ചുവളരാന്‍ സഹായിക്കും. കൂടാതെ മുട്ടയില്‍ വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇതും തലമുടിയുടെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും.

ചീരയില്‍ നല്ല അളവില്‍ ബയോട്ടിനുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും നല്ലതാണ്. പാലും പാലുത്പ്പന്നങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കാം. പാല്‍, ചീസ്, തൈര് തുടങ്ങിയവയില്‍ കാത്സ്യം, പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലമുടി തഴച്ചുവളരാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷും ഡയറ്റില്‍ വേണം. സാല്‍മണ്‍, മത്തി തുടങ്ങിയ മീനുകളില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. നട്‌സും വിത്തുകളും കഴിക്കാനും ശ്രദ്ധിക്കാം. ബദാം, നിലക്കടല, വാള്‍നട്‌സ്, ചിയ വിത്തുകള്‍, ചണവിത്തുകള്‍, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

മധുരക്കിഴങ്ങും ബയോട്ടിന്റെ മികച്ച സ്രോതസാണ്. ഇത് കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും. കൂണ്‍ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ബയോട്ടിന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യം മികച്ചതാക്കും.

- Advertisement -

spot_img
spot_img

- Advertisement -