മധുരം ഇഷ്ടമില്ലാത്തവര്‍ ചിലനേരത്ത് അതിയായി മധുരം കഴിക്കുന്നു. ചിലര്‍ ഉപ്പ് കൂടുതലിട്ട് ഭക്ഷണം കഴിയ്ക്കുന്നു ഇത്തരത്തില്‍ ചില ഭക്ഷണങ്ങളോടും രുചികളോടും നമ്മളില്‍ ചിലര്‍ അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ? അത് ഭക്ഷണത്തോടുള്ള കൊതിയായി മാത്രം കരുതിയെങ്കില്‍ തെറ്റി. പോഷകങ്ങളുടെ കുറവ് മൂലം ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് നല്ല കൊതി തോന്നാം.അത്തരം ചില കൊതികളേയും അവയുടെ പിന്നിലെ പോഷകക്കുറവ് എന്താണെന്നും അറിഞ്ഞിരിക്കാം.
എപ്പോഴും ചോക്‌ളേറ്റ് തിന്നാന്‍ ആഗ്രഹം തോന്നാറുണ്ടോ? അത് വെറും കൊതിയായി കരുതിയെങ്കില്‍ തെറ്റി. ചോക്ലേറ്റ് കഴിക്കാന്‍ കൊതി തോന്നുന്നത് ചിലപ്പോള്‍ മഗ്‌നീഷ്യത്തിന്റെ കുറവ് കൊണ്ടാകാം. അസ്ഥികളുടെയും പേശികളുടെയും ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും മഗ്‌നീഷ്യം ആവശ്യമാണ്.
മഗ്‌നീഷ്യം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്‌സ്, ചണവിത്ത്,പയര്‍വര്‍ഗങ്ങള്‍,ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ. ബേക്കറി പലഹാരങ്ങളും മധുരപലഹാരങ്ങളും ഒക്കെ കഴിക്കാന്‍ വലിയ ആഗ്രഹം തോന്നാറുണ്ടോ? ഇതിനുള്ള കാരണം ക്രോമിയത്തിന്റെ കുറവാണ്. ഇന്‍സുലിന്‍ പ്രവര്‍ത്തനം കൂട്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ക്രോമിയം ഗുണം ചെയ്യും. ക്രോമിയം അടങ്ങിയ ഭക്ഷണങ്ങളാണ് ബ്രൊക്കോളി, മുന്തിരി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ. ഇവ കഴിയ്ക്കുന്നത് ഈ പ്രശ്‌നത്തിന് പരിഹാരമാണ്.
റെഡ് മീറ്റിനോടുള്ള അതിയായ ആഗ്രഹം സൂചിപ്പിക്കുന്നത് ഇരുമ്പിന്റെ കുറവായിരിക്കും. ഇത് പരിഹരിക്കാന്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇതിനായി ഇലക്കറികളും പയറുവര്‍ഗങ്ങളും കഴിക്കാം.ഇരുമ്പിന്റെ കുറവുള്ള അനീമിയയുടെ ഒരു സാധാരണ ലക്ഷണമാണ് ഐസിനോടുള്ള കൊതി.

ഇതിനായി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ചീസ് അല്ലെങ്കില്‍ മറ്റ് പാലുത്പ്പന്നങ്ങള്‍ കഴിക്കാനുള്ള കൊതി കാത്സ്യം കുറവിന്റെ ലക്ഷണമാണ്. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവര്‍ത്തനത്തിനും നാഡികളുടെ ആരോഗ്യത്തിനും കാത്സ്യം അത്യന്താപേക്ഷിതമാണ്. പാല്‍, തൈര്, ചീസ്, ബദാം, ഇലക്കറികള്‍ തുടങ്ങിയവ കഴിക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും.
ഉപ്പിട്ട ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ആഗ്രഹം തോന്നുന്നത് സോഡിയത്തിന്റെ കുറവാണ്. അതുപോലെ നിര്‍ജലീകരണം, ഉറക്കക്കുറവ്, മൈഗ്രെയ്ന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ളവര്‍ക്കും ഉപ്പ് കഴിയ്ക്കാന്‍ ആഗ്രഹം തോന്നും. ഇത്തരത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടണം. ബ്രെഡും ചോറും ഒക്കെ അമിതമായി കഴിക്കാറുണ്ടോ? കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആഗ്രഹത്തിന് പിന്നില്‍ നൈട്രജന്റെ കുറവാണ്. അല്ലെങ്കില്‍ സെറോടോണിന്റെ കുറവുമാകും. ഇതിന് പരിഹാരമായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതാണ്.