ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പങ്കാളികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ഏതു ബന്ധവും നന്നായി മുന്നോട്ടു പോകാന്‍ ശരിയായ രീതിയിലുള്ള ആശയവിനിമയം അനിവാര്യമാണ്. അത് പരസ്പരം അറിയാനും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും, പരസ്പരമുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെ നിറവേറ്റാനും അത്യാവശ്യമാണ്.
എന്നാല്‍ ലൈംഗിക ആവശ്യങ്ങളെ കുറിച്ചുള്ള വികാരങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കാന്‍ പലരും മടി കാണിക്കാറാണ് പതിവ്. പലപ്പോഴും മറ്റേയാള്‍ എന്തു വിചാരിക്കുമെന്ന തോന്നലായിരിക്കാം ഇതിനു കാരണം. എന്നാല്‍ തങ്ങളുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് എല്ലാ പങ്കാളികള്‍ തുറന്നു സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.