- Advertisement -Newspaper WordPress Theme
HAIR & STYLEദിവസവുമുള്ള ലൈംഗിക ബന്ധത്തിലൂടെ ഗര്‍ഭധാരണം സാധ്യമോ?

ദിവസവുമുള്ള ലൈംഗിക ബന്ധത്തിലൂടെ ഗര്‍ഭധാരണം സാധ്യമോ?

ഗര്‍ഭധാരണത്തിന് അടിസ്ഥാനമെന്നത് സ്ത്രീ പുരുഷ ബന്ധം തന്നെയാണ്. അതായത് സെക്‌സ്. ഗര്‍ഭധാരണത്തിന് ശ്രമിച്ചാല്‍ പെട്ടെന്ന് ഗര്‍ഭം ധരിയ്ക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഗര്‍ഭധാരണം ഏറെ ബുദ്ധിമുട്ടുമാണ്. ഇതിന് അടിസ്ഥാനമായുള്ള ലൈംഗിക ബന്ധം എപ്പോള്‍ വേണമെന്നതിനെ കുറിച്ച് സംശയങ്ങളുള്ള ദമ്പതിമാര്‍ പലരുമുണ്ട്. ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവര്‍ ദിവസവും ബന്ധപ്പെടണോ അതോ ഇത് ദോഷമാണോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കുമുണ്ടാകാം.

ഗര്‍ഭധാരണത്തിന്

ഗര്‍ഭധാരണത്തിന് അടിസ്ഥാനമായുളളത് സെക്‌സാണെങ്കിലും ഇത് എത്ര തവണ എന്നതിനേക്കാള്‍ എപ്പോള്‍ എന്നതാണ് പ്രധാനമാകുന്നത്. കൂടുതല്‍ തവണ ബന്ധപ്പെടുന്നതു കൊണ്ട്  ഗര്‍ഭധാരണം നടക്കണമെന്നില്ല. നേരെ മറിച്ച് ബന്ധപ്പെടുന്ന ദിവസം പ്രധാനമാണ്. ഇത് പുരുഷനെ സംബന്ധിച്ചുള്ളതിനേക്കാള്‍ സ്ത്രീയുടേതിനാണ് പ്രധാനമായി വരുന്നതും.

ഗര്‍ഭധാരണം

എത്ര തവണ ബന്ധപ്പെട്ടാലും സമയം അനുകൂലമല്ലെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല. ഇതിന് അടിസ്ഥാനമായി വരുന്നത് സ്ത്രീയുടെ ഓവുലേഷനാണ്. ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം നടക്കുന്നത് ആര്‍ത്തവത്തോട് അനുബന്ധിച്ചാണ്.

ഒരു ആര്‍ത്തവ ചക്രത്തിന്റെ പകുതിയിലാണ് സാധാരണ അണ്ഡവിസര്‍ജനം നടക്കാറുള്ളത്. 28 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 14-ാമത്തെ ദിവസം. ഇതിന്റെ നീളം കുറഞ്ഞാലും കൂടിയാലും ഇതിന് അനുസരിച്ച് ഓവുലേഷന്റെ ദിനവും വ്യത്യാസപ്പെടും.

ബീജം ​

പുരുഷ ബീജം 5-6 ദിവസങ്ങള്‍ വരെ ജീവനോടെയുണ്ടായിരിയ്ക്കും. ഈ സമയത്ത് അണ്ഡം ലഭ്യമായാല്‍ ഗര്‍ഭധാരണം നടക്കുകയും ചെയ്യുന്നു. ഇതിനാല്‍ ഓവുലേഷന്റെ അന്നോ 48 മണിക്കൂറിലോ ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം സാധ്യമാണ്. പുരുഷ ബീജം 5 ദിവസങ്ങള്‍ വരെ ജീവനോടെയുണ്ടാകുമെന്നതിനാല്‍ ഓവുലേഷന്‍മുന്‍പായി 4 ദിവസം മുന്‍പായി ബന്ധപ്പെട്ടാലും ഗര്‍ഭധാരണം സാധ്യമാണ്.

ഇതിനാല്‍ തന്നെ എത്ര തവണ ബന്ധപ്പെടുന്നുവെന്നതിനല്ല എപ്പോള്‍ എന്നതിനാണ് പ്രധാനം. അണ്ഡോല്‍പാദനം നടക്കുന്ന സന്ദര്‍ഭത്തില്‍ അല്ലാതെ ഏത് സമയത്ത് ബന്ധപ്പെട്ടാലും ഗര്‍ഭധാരണം സാധ്യമല്ലെന്നതാണ് വാസ്തവം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme