- Advertisement -Newspaper WordPress Theme
Environmentമിനിങ്ങും മിന്നാമിനുങ്ങെ… മിന്നാമിനുങ്ങിനെ കണ്ട അവസാന തലമുറയാകുമോ നമ്മൾ ? മിന്നാമിനുങ്ങുകള്‍ വംശനാശത്തിന്റെ വക്കിൽ

മിനിങ്ങും മിന്നാമിനുങ്ങെ… മിന്നാമിനുങ്ങിനെ കണ്ട അവസാന തലമുറയാകുമോ നമ്മൾ ? മിന്നാമിനുങ്ങുകള്‍ വംശനാശത്തിന്റെ വക്കിൽ

ആ മിന്നി മിന്നി അറികിലെക്കെത്തുന്ന മിന്നാമിനുങ്ങുകളെ കണ്ട അവസാന തലമുറയാകുമോ നമ്മൾ ലോകമെമ്പാടുമുള്ള മിന്നാമിനുങ്ങുകള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വേനല്‍ക്കാല രാത്രികളില്‍ ആകാശത്തെ നക്ഷത്രങ്ങള്‍ മനോഹരമാക്കുന്നത് പോലെ ഭൂമിയെ മിന്നാമിനുങ്ങുകള്‍ മനോഹരമാക്കിയിരുന്നു. എന്നാലിന്ന് അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു കഴിഞ്ഞു. ജീവിതത്തിലെ ഭൂരിഭാഗവും മണ്ണിലോ ഇലകള്‍ക്കടിയിലോ കഴിയുന്ന ജീവികളാണ് മിന്നാമിനുങ്ങുകള്‍. മിതോഷ്ണ, ഉഷ്ണമേഖല കാലാവസ്ഥയിലും, ഈര്‍പ്പമുള്ള ചുറ്റുപാടുകളിലാണ് അവ ജീവിച്ചുവരുന്നത്. തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പ് നിലങ്ങള്‍ തുടങ്ങിയവയാണ് മിന്നാമിനുങ്ങുകളുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍.

നഗരവത്കരണം, കൃഷിയുടെ വ്യാപനം, വനനശീകരണം തുടങ്ങിയവ മൂലം ആവാസവ്യവസ്ഥ നഷ്ടമായതാണ്
മിന്നാമിനുങ്ങിന്‍റെ വംശനാശത്തിന് കാരണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ പ്രത്യുല്‍പ്പാദനത്തെ അടക്കം ബാധിച്ചതും മിന്നാമിനുങ്ങുകള്‍ നാമാവശേഷമാകാന്‍ കാരണമാവുകയാണ്.

കൃഷിയിടങ്ങളിലെ കീടനാശിനിയുടെ ഉപയോഗം മിന്നാമിനുങ്ങുകളെ ബാധിച്ച മറ്റൊരു തിരിച്ചടിയായിരുന്നു. ഈ കീടനാശിനികള്‍ മിന്നമിനുങ്ങുകളെ കൊല്ലുക മാത്രമല്ല, അവയുടെ ലാര്‍വകള്‍ക്ക് അത്യാവശ്യമായ ഒച്ചുകളെയും ഇല്ലാതാക്കി. കീടനാശിനികള്‍ ജലാശയങ്ങളെ കൂടി മലിനമാക്കിയതോടെ മിന്നാമിനുങ്ങുകള്‍ വസിച്ചിരുന്ന ചതുപ്പ് നിലങ്ങള്‍ പോലുള്ള ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു. ചുരുക്കത്തില്‍ വരും തലമുറയ്ക്ക് കഥകളിലും, സിനിമയിലും, വീഡിയോകളിലും മാത്രം കാണാന്‍ കഴിയുന്ന, വംശനാശം സംഭവിച്ച ജീവിയായി മിന്നാമിനുങ്ങുകള്‍ മാറാന്‍ പോവുകയാണെന്നാണ് പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme