വിദേശ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്കുന്ന ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്ക. ഇന്ത്യയെ നല്ല സുഹൃത്തായി വിശേഷിപ്പിച്ച അമേരിക്ക തങ്ങളുടെ ഔഷധ മേഖലയെ ലോകത്തിനു ഉപകാരപ്പെടുന്ന ഒന്നാക്കുന്നതിനെ അനുമോദിച്ചു.
ഇന്ത്യ ആഭ്യന്തരമായി നിര്‍മ്മിച്ച വാക്സിനുകള്‍ ഭൂട്ടാന് , മാലിദ്വീപ് , നേപ്പാള്‍ , ബംഗ്ലാദേശ്, മ്യാന്മാര്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കയറ്റിയയച്ചിരുന്നു. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക , ബ്രസീല്‍ , മൊറോക്ക ഉള്‍പ്പെടെ രാജ്യങ്ങളിലേക്കും കൂടുതല്‍ ഡോസുകള്‍ അയക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
‘ആഗോള ആരോഗ്യ ഭൂപടത്തില്‍ ഇന്ത്യയുടെ പങ്കിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലക്ഷക്കണക്കിന് ഡോസ് വാക്സിനുകളാണ് ഇന്ത്യ ദക്ഷിണേഷ്യയില്‍ വിതരണം ചെയ്തത് ‘
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ ബ്യൂറോ ട്വിറ്ററില്‍ കുറിച്ചു.
‘ആഗോള സമൂഹത്തെ തങ്ങളുടെ ആരോഗ്യ സമ്പത്ത് കൊണ്ട് സഹായിക്കുന്ന ഇന്ത്യ ഞങ്ങളുടെ യഥാര്‍ത്ഥ സുഹൃത്താണ് ‘
‘ലോകത്തിന്റെ ഔഷധശാല’ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയാണ് ആഗോളതലത്തില്‍ തന്നെ അറുപത് ശതമാനം വാക്സിനുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ ഔഷധ നിര്‍മാണ ശേഷി മാനവരാശിയുടെ സഹായത്തിനു ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഉദ്യമത്തെ പ്രകീര്‍ത്തിച്ചു അമേരിക്കന്‍ മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.
അമേരിക്കയുടെ അഭിനന്ദനത്തിനു അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിങ് സന്ധു നന്ദി അറിയിച്ചു.