spot_img
spot_img
Homecovid-19അതിവേഗ വൈറസ് കൂടുതല്‍ മാരകമായേക്കാമെന്ന് ബോറിസ് ജോണ്‍സണ്‍

അതിവേഗ വൈറസ് കൂടുതല്‍ മാരകമായേക്കാമെന്ന് ബോറിസ് ജോണ്‍സണ്‍

”പഴയതിനേക്കാള്‍ 30 മുതല്‍ 70 ശതമാനം വരെ വേഗത്തിലാണ് ഈ വൈറസ് പടരുന്നത്”.

യു.കെയില്‍ സ്ഥിരീകരിച്ച അതിവേഗ കോവിഡ് കൂടുതല്‍ മാരകമായേക്കാം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ‘ലണ്ടനിലും ബ്രിട്ടന്റെ കിഴക്ക് പടിഞ്ഞാറ് പ്രദേശങ്ങളിലുമായി ആദ്യമായി സ്ഥിരീകരിക്കപ്പെട്ട പുതിയ അതിവേഗ കോവിഡ് മരണ നിരക്ക് വലിയ തോതില്‍ കൂട്ടാന്‍ സാധ്യതയുണ്ട്. പഴയതിനേക്കാള്‍ 30 മുതല്‍ 70 ശതമാനം വരെ വേഗത്തിലാണ് ഈ വൈറസ് പടരുന്നത്.’ ബോറിസ് ജോണ്‍സണ്‍ വര്‍ത്തസമ്മേളനത്തില്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ അതിവേഗ കോവിഡ് ബാധിതരുടെ, ഇതുവരെയുള്ള കണക്കുകളെ സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെയുള്ള കണക്കുകള്‍ കൃത്ത്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേശകന്‍ സര്‍ പാട്ട്രിക്ക് വല്ലന്‍സും പറയുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യു.കെയിലാണ് അതിവേഗ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്. പിന്നീട് അമ്പതോളം രാജ്യങ്ങളിലേക്ക് ഇത് പടര്‍ന്നു പിടിക്കുകയായിരുന്നു.

- Advertisement -

spot_img
spot_img

- Advertisement -