in , ,

കുട്ടികളിലെ ആര്‍ത്രൈറ്റിസ് കണ്ടെത്തി ചികിത്സിക്കാം

Share this story

കുട്ടികളിലെ രോഗ പ്രതിരോധശേഷി സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന രോഗമാണ് ആര്‍ത്രൈറ്റിസ്. പ്രധാന ലക്ഷണങ്ങള്‍ സന്ധി വേദനയും, സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്.

കുട്ടികളില്‍ ആത്രൈറ്റിസ് സാധാരണമല്ലെങ്കിലും സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. സാധാരണ കുട്ടികളില്‍ കാണപ്പെടുന്നത് ജുവനൈല്‍ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ആണ്. ജതിക കാരണങ്ങളാലും കുട്ടികള്‍ക്ക് ആര്‍ത്രൈറ്റിസ് ഉണ്ടാകാം. പ്രാരംഭ ഘട്ടത്തില്‍ കാര്യമായ രോഗലക്ഷണങ്ങളൊന്നും കണ്ടില്ലെന്ന് വരാം. വിദഗ്ത ഡോക്ടര്‍മാര്‍ക്ക് കൃത്യമായ വൈദ്യപരിശോധനയിലൂടെ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ട് പിടിക്കാനും ചികിത്സിക്കാനും സാധിക്കും.

കുട്ടികളിലുണ്ടാകുന്ന ആര്‍ത്രൈറ്റിസ് അവയവ വളര്‍ച്ചയെ ബാധിക്കുന്നു. എന്നാല്‍ ഇന്ന് ഫലപ്രദമായ ചികിത്സാ വിധികള്‍ ലഭ്യമാണ്. ഇങ്ങനെ രോഗത്തിന്റെ കാഠിന്യവും, വൈകല്യ സാധ്യതയും കുറയ്ക്കാം. രക്ഷിതാക്കള്‍ കൃത്യ സമയത്ത് നിരീക്ഷിച്ച് വിദഗ്ത ചികിത്സ ഉറപ്പ് വരുത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേതമാക്കാവുന്ന രോഗമാണിത്.

പ്രതിസന്ധികളെ ധൈര്യപൂര്‍വം മറികടക്കുന്ന സ്ത്രീ, ജോസ് ആലുക്കാസിന്റെ ഷൈന്‍ ഓണ്‍ ഗേള്‍ ശ്രദ്ധേയമാകുന്നു

അതിവേഗ വൈറസ് കൂടുതല്‍ മാരകമായേക്കാമെന്ന് ബോറിസ് ജോണ്‍സണ്‍