- Advertisement -Newspaper WordPress Theme
HEALTHഅമിത വണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ പരിഹാരമിതാ

അമിത വണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ പരിഹാരമിതാ

വണ്ണം കുറയ്ക്കണമെങ്കില്‍ രാത്രിയില്‍ ആഹാരം ഹെവിയാക്കേണ്ട

പ്രായഭേദമന്യേ ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. പര്‍ക്കും അമിത വണ്ണം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനുള്ള പരിഹാരങ്ങള്‍ തേടുകയാണിവിടെ.
കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവുമാണ് അമിത വണ്ണത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗം. അമിത വണ്ണത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ നല്‍കണം. ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍സ്, മൈക്രോന്യൂട്രിയന്റ്സ് എന്നിവ ധാരാളമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. കൂടാതെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
രാത്രി ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നത് അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് രണ്ട് തരത്തിലുണ്ട് ഗുഡ് കാര്‍ബും ബാഡ് കാര്‍ബും. ഇതില്‍ പഞ്ചസാരയാണ് ബാഡ് കാര്‍ബ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഗുഡ് കാര്‍ബ് ശരീരത്തിന് കൂടുതല്‍ ദോഷം വരുത്തില്ലെങ്കിലും രാത്രി ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയവ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme