- Advertisement -Newspaper WordPress Theme
covid-19പാര്‍ശ്വഫലങ്ങള്‍ കുറവ്, കൊവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍

പാര്‍ശ്വഫലങ്ങള്‍ കുറവ്, കൊവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍

ലോകത്തിന്റെ വാക്സിന്‍ ഹബ്ബായി ഇന്ത്യ മാറും

കൊറോണ വൈറസിനെതിരെയുള്ള കൊവിഡ് വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍. ഇന്ത്യയില്‍ നിര്‍മിച്ച കൊവിഡ് വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തതിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങള്‍ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിന്റെ വാക്സിന്‍ ഹബ്ബായി ഇന്ത്യ മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

രാജ്യത്ത് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആരംഭിച്ചത്. വാക്സിനെടുത്തവരില്‍ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാരണത്താലാണ് കൂടുതല്‍ രാജ്യങ്ങള്‍ വാക്സിനായി ഇന്ത്യയെ സമീപിക്കുന്നത്. ഇതിനോടകം ഇന്ത്യ വാക്സിനുകള്‍ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് അയക്കുന്നുണ്ട്.

കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ പ്രധാനമന്ത്രി റൂസ് വെല്‍റ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു. 2021 ല്‍ കൊവിഡിനെതിരായ പ്രതിരോധത്തിലേക്ക് കടക്കുമ്പോള്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ജനങ്ങള്‍ക്കായി കൊവിഡ് വാക്സിന്‍ ആവശ്യമാണെന്നും അതിനാല്‍ വാക്സിനുകള്‍ അനുവദിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme