in , ,

ക്ഷയരോഗബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ച് നില്‍ക്കമെന്ന് മോഹന്‍ലാല്‍

Share this story

ക്ഷയ രോഗ നിവാരണം: മോഹന്‍ലാല്‍ അംബാസഡര്‍

സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ നടന്‍മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡറാകുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

2025 ഓടെ ക്ഷയരോഗ നിവാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതി നടപ്പാക്കി വരുകയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം വരുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്താനുള്ള കാമ്പെയിന്‍ ആരംഭിച്ചത്. പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകയായി അക്ഷയ കേരളം പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു.

ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ച് നില്‍ക്കമെന്ന് മോഹന്‍ലാല്‍ ആഭിപ്രായപ്പെട്ടു. നമ്മല്‍ പ്രളയത്തെയും മറ്റ് മഹാമാരികളെയും അതിജീവിച്ചവരാണ്. ക്ഷയരോഗ നിര്‍മാര്‍ജ്ജനവും അതുപോലെതന്നെ സാദ്യമാക്കാന്‍ നമ്മുകഴിയുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പാര്‍ശ്വഫലങ്ങള്‍ കുറവ്, കൊവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍

പ്രതിസന്ധികളെ ധൈര്യപൂര്‍വം മറികടക്കുന്ന സ്ത്രീ, ജോസ് ആലുക്കാസിന്റെ ഷൈന്‍ ഓണ്‍ ഗേള്‍ ശ്രദ്ധേയമാകുന്നു