തിരുവനന്തപുരം: സംസ്ഥാനത്ത് 5,57,350 ഡോസ് കൊവീഷീല്‍ഡ് വാക്സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 25,19,549 പേര് ഒരു ഡോസ് വാക്സിനും 3,82,242 പേര് രണ്ട് ഡോസ് വാക്സിനും ഉള്‍പ്പെടെ ആകെ 29,01,791 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.