സൂര്യപ്രകാശത്തിന്റെ ഫലമായുണ്ടാകുന്ന അമിതമായ ടാനും ആരോഗ്യകരമായ ടാനും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. കുറച്ച് സൂര്യപ്രകാശം നിങ്ങള്‍ക്ക് മനോഹരമായ ലുക്ക് നല്‍കും. എന്നാല്‍ അമിതമായ സൂര്യപ്രകാശം ഇരുണ്ടതും മങ്ങിയതുമായ ചര്‍മ്മത്തിന് കാരണമാകുന്നു. അതുമൂലം ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നു. ഇത്തരം ടാന്‍ പ്രശ്നം പരിഹരിക്കാന്‍ വിപണിയില്‍ ധാരാളം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണെങ്കിലും ഈ രാസവസ്തുക്കള്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം ചെയ്യും.
അതിനാല്‍, ടാന്‍ നീക്കം ചെയ്യാന്‍ എളുപ്പമുള്ളതും വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതുമായ ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്. പ്രകൃതിദത്ത ചേരുവകളുടെ ഉപയോഗം മുഖത്തെ ടാനിനെ ഇല്ലാതാക്കാന്‍ വളരെ ഫലപ്രദമാണ്. അവ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല, കൂടാതെ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ചേര്‍ത്ത് അവ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡി-ടാന്‍ ഫേസ് പാക്കുകള്‍ ഇതാ.
കുക്കുമ്പര്‍, റോസ് വാട്ടര്‍, നാരങ്ങ നീര്
നാരങ്ങ പ്രകൃതിദത്ത ബ്ലീച്ചായി പ്രവര്‍ത്തിക്കുമ്പോള്‍ കുക്കുമ്പര്‍, റോസ് വാട്ടര്‍ എന്നിവയുടെ നീര് തണുപ്പിക്കല്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഒരു ചെറിയ പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസ്, നാരങ്ങ നീര്, റോസ് വാട്ടര്‍ എന്നിവ എടുത്ത് നന്നായി ഇളക്കുക. ടാന്‍ ബാധിത സ്ഥലങ്ങളില്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് പുരട്ടി ഏകദേശം 10 മിനിറ്റ് വയ്ക്കുക. എന്നിട്ട് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മികച്ച ഫലത്തിനായി ദിവസവും ഇത് ഉപയോഗിക്കുക.
തേങ്ങാപ്പാല്‍
തേങ്ങാപ്പാല്‍ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ഈര്‍പ്പം വീണ്ടെടുക്കുകയും ചെയ്യുന്നു. അതേസമയം വിറ്റാമിന്‍ സിയും ഇതിലെ മൃദുവായ ആസിഡുകളും ടാന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഒരു പാത്രത്തില്‍ കുറച്ച് ഓര്‍ഗാനിക്, ഫ്രഷ് തേങ്ങാപ്പാല്‍ എടുക്കുക. ഒരു കോട്ടണ്‍ തുണി എടുത്ത് പാലില്‍ മുക്കുക. ഇനി പതുക്കെ ടാന്‍ ബാധിത പ്രദേശങ്ങളില്‍ പുരട്ടി കുറച്ച് സെക്കന്റുകള്‍ മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് ഇത് കഴുകുക.