മുഖ സൗന്ദര്യം പരിപാലിയ്ക്കുന്നതിന് വേണ്ടി ധാരാളം പണം ചെലവഴിയ്ക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. അതുകൊണ്ട് തന്നെയാകണം നമ്മുടെ വിപണികളില്‍ ഇന്നും ഫെയര്‍നസ് ക്രീമുകള്‍ ധാരാളം വിറ്റുപോകുന്നത്. എന്നാല്‍ ഈ ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിച്ച് മുഖം വെളുത്തു തുടുത്ത ആരെയെങ്കിലുമൊക്കെ നിങ്ങള്‍ക്ക് അറിയാമോ? വളരെ കുറവായിരിയ്ക്കും അല്ലേ.
പരസ്യങ്ങളില്‍ അവകാശപ്പെടുന്നത് പോലെ പല ഫെയര്‍നെസ് ക്രീമുകള്‍ ഒരിയ്ക്കലും മികച്ച റിസള്‍ട്ട് നല്‍കുകയില്ല. മാത്രമല്ല അവയിലെ ചേരുവകള്‍ പലപ്പോഴും മാരകമായ രാസവസ്തുക്കള്‍ ആകാനും ഇടയുണ്ട്. ഇത്തരം ക്രിത്രിമ സൗദ്ദര്യ വര്‍ധക വസ്തുക്കള്‍ എന്തിന് വാങ്ങണം?അപ്പോള്‍ നിങ്ങള്‍ ചോദിയ്ക്കും മുഖം തിളങ്ങാനും വെളുക്കാനുമൊക്കെ പിന്നെന്ത് ചെയ്യും. അതിനുള്ള ചില പൊടിക്കൈകള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്.
ഈ പായ്ക്കുകള്‍ മുഖത്ത് പുരട്ടിയാല്‍ നിങ്ങള്‍ വെളുത്തു തുടുക്കുമെന്ന ആവകാശവാദമൊന്നുമില്ല. പക്ഷേ ഇത് നിങ്ങളുടെ സ്‌കിന്നിന്റെ ആരോഗ്യത്തെ നശിപ്പിയ്ക്കില്ല. സാവാധാനത്തില്‍ മികച്ച റിസള്‍ട്ട് ലഭിയ്ക്കും എന്ന് മാത്രം. എന്താണ് ആ ഫേസ്പായ്ക്ക് എന്നല്ലേ. കടലമാവും ശുദ്ധമായ പശുവിന്‍ പാലും കുറുക്കു പരുവത്തില്‍ കുഴച്ച് മുഖത്ത് പുരട്ടുക. ഈ മിശ്രിതം പത്ത് മിനിട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ മൂന്ന് തവണ ചെയ്യുക. വരണ്ട ചര്‍മ്മമുള്ളവര്‍ ഈ പായ്ക്ക് ഉപയോഗിച്ച ശേഷം ആലോവേര ജെല്‍ മുഖത്ത് പുരട്ടുന്നത് വരള്‍ച്ച തടയാന്‍ സഹായി്ക്കും.