- Advertisement -Newspaper WordPress Theme
HEALTHലിംഗത്തില്‍ ബാറ്ററി തിരുകി കയറ്റി, മരണവേദന അനുഭവിച്ച് യുവാവ്

ലിംഗത്തില്‍ ബാറ്ററി തിരുകി കയറ്റി, മരണവേദന അനുഭവിച്ച് യുവാവ്

ലിംഗത്തില്‍ AA ബാറ്ററി തിരുകിക്കയറ്റി യുവാവ്. 2021 ഏപ്രിലിലാണ് സംഭവം. 49 കാരന്‍ സഹിക്കാനാവാത്ത വേദനയെ തുടര്‍ന്ന് ടെഹ്റാനിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. ബാറ്ററി 24 മണിക്കൂര്‍ ലിംഗത്തില്‍ കുടുങ്ങി കിടന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

സ്വന്തമായി നടത്തിയ പരീക്ഷണം കൈവിട്ടു പോയതോടെയാണ് ഇയാള്‍ ആശുപത്രിയെ സമീപിച്ചത്. മൂത്രമൊഴിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പൊള്ളല്‍ അനുഭവപ്പെട്ടതായും യുവാവ് ഡോക്ടറിനോട് പറഞ്ഞു. ശസ്ത്രക്രിയ ഇല്ലാതെ തന്നെ ബാറ്ററി പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയെങ്കിലും മാസങ്ങള്‍ക്ക് ശേഷം അയാള്‍ വേദനയോടെ വീണ്ടും ആശുപത്രിയിലെത്തി.

സെപ്തംബറില്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ പൊള്ളുന്ന വേദനയുണ്ടായിരുന്നതായും മൂത്രത്തിന്റെ ശക്തി കുറയുന്നതായും യുവാവ് പറഞ്ഞു. സ്‌കാനിംഗില്‍ അദ്ദേഹത്തിന്റെ മൂത്രനാളിയില്‍ ഗുരുതരമായ പാടുകള്‍ കണ്ടെത്തിയതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു .ബാറ്ററിയിലെ വിഷാംശം കലര്‍ന്ന രാസവസ്തുക്കള്‍ മൂലമാകാം വീണ്ടും പ്രശ്‌നം ഉണ്ടാകാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ലിംഗത്തിനുള്ളില്‍ ബാറ്ററി കയറ്റിയതിന്റെ കാരണം യുവാവ് വെളിപ്പെടുത്തിയില്ല. എന്നിരുന്നാലും മാനസിക രോഗം, ലഹരി, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ക്കായി രോഗികള്‍ മൂത്രനാളിയിലേക്ക് വസ്തുക്കള്‍ കയറ്റാറണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

ഇയാളുടെ കേസ് വിചിത്രമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ശാശ്വതമായ കേടുപാടുകള്‍ തടയാന്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ രോഗിയുടെ പെരിനിയം (ലിംഗത്തെയും മലദ്വാരത്തെയും ബന്ധിപ്പിക്കുന്ന ടിഷ്യു) തുറന്നു. അങ്ങനെ വൃഷണങ്ങള്‍ക്ക് ദോഷം വരുത്താതെ മൂത്രനാളിയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചു.

മൂത്രനാളിയിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ യുവാവിന്റെ കവിളുകളുടെയും ചുണ്ടുകളുടെയും ഉള്ളില്‍ നിന്ന് ഒരു സ്‌കിന്‍ ഗ്രാഫ്റ്റ് ഉപയോഗിച്ചു. മൂന്നാഴ്ചത്തെ നിരീക്ഷണ കാലയളവിന് ശേഷം യുവാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയ്ച്ചു. ഡിസ്ചാര്‍ജ് ചെയ്ത് ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ലിംഗം പൂര്‍ണമായി സുഖം പ്രാപിക്കുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.

ദീര്‍ഘനേരം ലിംഗത്തില്‍ ബാറ്ററി കിടന്നിരുന്നെങ്കില്‍ ഉദ്ധാരണ പ്രശ്നങ്ങളുണ്ടാകുമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ടെഹ്റാനിലെ ഷാഹിദ് ബെഹെഷ്തി സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ യൂറോളജി കേസ് റിപ്പോര്‍ട്ട് എന്ന മെഡിക്കല്‍ ജേണലിലാണ് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme