in ,

കൊവിഡ് നാലാം തരംഗം ജൂണില്‍, ഇനിയും കൊവിഡിനെ പേടിയ്ക്കണോ?

Share this story

കൊവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഐഐടി കാന്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

നേരത്തെ, കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ മൂന്നാം തരംഗത്തെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. തീയതികളില്‍ നേരിയ വ്യതിയാനത്തോടെ അത് വളരെ കൃത്യമായിരുന്നു. ഇന്ത്യയില്‍ കൊവിഡിന്റെ നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള പ്രവചനം നടത്താന്‍, ഐഐടി കാണ്‍പൂരിലെ മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ ഗവേഷകരായ സബറ പര്‍ഷാദ് രാജേഷ്ഭായി, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവര്‍ തങ്ങളുടെ പ്രവചനത്തിനായി സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലാണ് ഉപയോഗിച്ചത്.

കൊവിഡ് 19 നാലാമത്തെ തരംഗം 2022 ജൂണ്‍ 22 മുതല്‍ ആരംഭിച്ച് 2022 ഓഗസ്റ്റ് 23 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 2022 ഒക്ടോബര്‍ 24 ന് അവസാനിക്കുകയും ചെയ്യുമെന്നും ?ഗവേഷകര്‍ വ്യക്തമാക്കി. കൊവിഡ് -19 ന്റെ നാലാമത്തെ തരംഗം ഉയര്‍ന്നുവന്നാല്‍ അത് കുറഞ്ഞത് നാല് മാസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

അടുത്ത കൊവിഡ്-19 വേരിയന്റ് 2 വ്യത്യസ്ത രീതികളില്‍ ഉയര്‍ന്നുവരുമെന്ന് മറ്റൊരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. പുതിയ വേരിയന്റിന് മുമ്പ് തിരിച്ചറിഞ്ഞതിനേക്കാള്‍ കാഠിന്യം കുറവായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല എന്നും ഗവേഷകര്‍ ഊന്നിപ്പറഞ്ഞു.

തടി കുറയ്ക്കാന്‍ ഈ പാനീയങ്ങള്‍ ശീലമാക്കൂ

ലിംഗത്തില്‍ ബാറ്ററി തിരുകി കയറ്റി, മരണവേദന അനുഭവിച്ച് യുവാവ്