in

മുടികൊഴിച്ചില്‍ മാറ്റാന്‍ നെല്ലിക്ക-കറിവേപ്പില ജ്യൂസ്

Share this story

മുടികൊഴിച്ചില്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ജനിതകവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും കൂടാതെ സമ്മര്‍ദ്ദകരമായ ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടിക്ക് പതിവായി എണ്ണ പുരട്ടുന്നതും ഹെയര്‍ മാസ്‌കുകള്‍ ഉപയോ?ഗിക്കുന്നതും മാത്രമല്ല മുടിയ്ക്ക് ആന്തരിക പോഷണവും ആവശ്യമാണ്.

മുടി വളരെ പെട്ടെന്ന് പൊട്ടിപോകുന്നുണ്ടെങ്കില്‍ അത് പോഷകാഹാരക്കുറവ് മൂലമാകാം. പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് മുടിയുടെ ആരോ?ഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഡയറ്റീഷ്യന്‍ റിച്ച ദോഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗുണം ചെയ്യും. കാരണം അവ കൊളാജന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയില്‍ വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍, അവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവ മുടിക്ക് പോഷകഗുണങ്ങള്‍ നല്‍കുന്നു. നെല്ലിക്ക തലയോട്ടിയിലെ ഒപ്റ്റിമല്‍ പിഎച്ച് ബാലന്‍സ് പുനഃസ്ഥാപിക്കുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

നെല്ലിക്കയും കറിവേപ്പിലയും ചേര്‍ത്തുള്ള ഡ്രിങ്ക് മുടിയെ കൂടുതല്‍ ബലമുള്ളതാക്കുന്നു. മൊത്തത്തിലുള്ള മുടി സംരക്ഷണ പ്രശ്‌നത്തിന് ലളിതവും ഫലപ്രദവുമായ പാനീയമാണിത്. രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും നെല്ലിക്കയും കറിവേപ്പിലയും ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നെല്ലിക്കയിലെ വിറ്റാമിന്‍ സി ശരീരത്തിലെ ആന്റിഓക്സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നു. കറിവേപ്പിലയും നെല്ലിക്കയും ഉപയോഗിക്കുമ്പോള്‍ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. എങ്ങനെയാണ് നെല്ലിക്കയും കറിവേപ്പിലും കൊണ്ടുള്ള ഡ്രിങ്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

മൂന്ന് നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കുക. ശേഷം ഒരു പിടി കറിവേപ്പില നെല്ലിക്കയും അല്‍പം വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ആവശ്യമെങ്കില്‍ അല്‍പം കുരുമുളക് പൊടിയും ഉപ്പും ചേര്‍ക്കാം. ശേഷം ഈ ജ്യൂസ് ദിവസവും രാവിലെ ഒരു ഗ്ലാസ് കുടിക്കുക. മുടികൊഴിച്ചില്‍ അകറ്റാന്‍ മികച്ചൊരു ഡ്രിങ്കാണിത്.

മുഖത്തിന്റെ നിറം കൂട്ടാന്‍ മുന്തിരി കൊണ്ടുള്ള ഫെയ്‌സ് പായ്ക്കുകള്‍

ലക്ഷണങ്ങള്‍ ‘പ്രകടമാക്കാതെ’ നിശബ്ധമായി നമ്മളെ കൊല്ലുന്ന ആറ് രോഗങ്ങള്‍