സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പ് കുട്ടികള്‍ക്കായി പോഷകാഹാരം നല്‍കുന്നത്.അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം പാലും മുട്ടയും തേനും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാലുമാണ് നല്‍കുക.
ഒരു കുട്ടിക്ക് ആറുതുള്ളി തേനാണ് നല്‍കുക. പദ്ധതിക്ക് തേന്‍കണം എന്നാണ് പേര്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കോഴിമുട്ടയും തേനും. ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്നാണ് വിതരണം. നിലവില്‍ റാഗിപ്പൊടി കുറുക്കിയത്, കഞ്ഞി, ഉപ്പുമാവ് എന്നിവയാണ് നല്‍കുന്നത്.
മില്മപ്പാലോ, ക്ഷീരസംഘങ്ങളിലെ പാലോ വേണം നല്കാന്. ഇവ ലഭിക്കാത്ത സ്ഥലങ്ങളില്‍ ക്ഷീരകര്‍ഷകരില്‍നിന്ന് നേരിട്ട് സ്വീകരിക്കാം. പാല് വിതരണംചെയ്യുന്ന ദിവസം കുട്ടി അവധിയായാല്‍ പിറ്റേദിവസം തൈരോ മോരോ നല്‍കണം.
ഒരു ലിറ്റര്‍പാലിന് 50 രൂപയും ഒരു മുട്ടയ്ക്ക് ആറുരൂപയിലും കൂടരുതെന്നാണ് നിര്‍ദേശം. പ്രഭാതഭക്ഷണത്തോടൊപ്പം വേണം പാലും മുട്ടയും നല്കാന്. പത്തുദിവസത്തില്‍ക്കൂടുതല്‍ പഴക്കമുള്ള മുട്ട ഉപയോഗിക്കരുത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പ് കുട്ടികള്‍ക്കായി പോഷകാഹാരം നല്‍കുന്നത്. നിലവില്‍ വിതരണംചെയ്യുന്ന മറ്റ് ഭക്ഷണങ്ങള്‍ ഇതോടൊപ്പം തുടരും.