- അനേക തടസ്സങ്ങള്‍ (multiple Blocks or Triple Vessel Disease) ഹ്യദയത്തിലെ എല്ലാ പ്രധാന രകതക്കുഴലുകളിലും തടസ്സങ്ങളുണ്ടായാല്‍ ബൈപാസിനോളം വിജയസാധ്യതയും ദീര്ഘകാലഫലപ്രാപതിയും നലകുന്ന മറ്റൊരു ചികിത്സാരീതി വേറെയില്ല എന്നത് നിരവധി പഠനങ്ങളില്‍ തെളിയിക്കപ്പെട്ട വസകുതയാണ്. Syntaxtrial എന്ന ഏറ്റവും പുതിയ പഠനവും ഈ കണ്ടെത്തലിന് അടിവരയിടുന്നു.
- ഇടത് പ്രധാന ധമനിയിലെ തടസ്സം (Leftmain coronary Blocks) ഇടത് പ്രധാന ധമനിയുടെ തുടക്കഭാഗത്തുണ്ടാകുന്ന തടസ്സങ്ങള്‍ ഹ്യദയസകംഭനം പോലെയുളള ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. ഈ അവസ്ഥയില്‍ ബൈപാസാണ് ഏറ്റവും അഭികാമ്യം.
- സങ്കീര്‍ണ തടസ്സങ്ങള്‍ (Complex and Bifurcation Blocks) സെറ്റന്റുകള്ക്ക് പ്രായോഗികമല്ലാത്ത ഘടനയുളള തടസ്സങ്ങളില്‍ അതീവസങ്കീര്‍ണ ആന്ജിയോപ്ലാസറ്റിയെക്കാള് മുന്നിലാണ് ബൈപാസിന്റെ സ്ഥാനം .ഈ സന്ദര്‍ഭങ്ങളില്‍ ഒരേയൊരു തടസ്സമാണെങ്കിലും ശസ്രതക്രിയാണ് ഉചിതം
- പഴകിയ പൂര്‍ണ തടസ്സങ്ങള്‍
വളരെ കംിനമായ ഈ തടസ്സങ്ങളില്‍ (Chrone Total Occlusion) ആന്‍ജിയോപ്ലാസറ്റി ശ്രമകരവും വിജയസാധ്യത കുറഞ്ഞതുമാണ്. ഇത്തരം അവസ്ഥയില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ബൈപാസിനാണ് മുന്‍ഗണന.