in , , , , ,

മള്‍ബെറി പഴങ്ങള്‍ ആരോഗ്യത്തിന്റെ കലവറ

Share this story

അമൂല്യ ഔഷധ ഗുണങ്ങളടങ്ങിയ ഒരു ഉത്തമ ഫലമാണ് മള്‍ബറി. മള്‍ബറിച്ചെടിയുടെ പഴങ്ങള്‍ ഏറെ സ്വാദിഷ്ടമുള്ളവയാണ്. നിറയെ ആരോഗ്യത്തിന്റെ കലവറായാണ് ഈ പഴങ്ങള്‍ എന്നും അറിയപ്പെടുന്നത്.
നിത്യ ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവും ഈ കുഞ്ഞന്‍ പഴത്തിലുണ്ട്.ജീവകം സി ധാരാളമടങ്ങിയ മള്‍ബറി ശരീരത്തിലെ മുറിവുകളെ ഉണക്കാനും സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍, ഫാറ്റ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്.ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മള്‍ബറി അത്യുത്തമമാണ്. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മള്‍ബറി പഴങ്ങള്‍ നല്ലതാണ്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്.

മള്‍ബറിയില്‍ ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. പ്രമേഹം, ക്യാന്‍സര്‍, മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇവ സഹായകമാണ്. രക്തചംക്രമണവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച പരിഹരിക്കാന്‍ സഹായകമാണ്.

മള്‍ബറിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. വൈറ്റമിന്‍ സി ഫ്രീറാഡിക്കലുകളോട് പൊരുതുകയും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജീവകം കെയും കാല്‍സ്യവും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നാരുകളും ജലാംശവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അമിതവണ്ണം തടയാന്‍ സഹായിക്കും.

ബൈപാസ് വേണ്ടിവരുന്ന സാഹചര്യങ്ങള്‍

യൂറിനറി ഇന്‍കോണ്ടിനന്‍സ് – ഫിസിയോതെറാപ്പി ചികിത്സാരീതികള്‍