വിദ്യാര്‍ഥികള്‍ക്കു രാവിലെ സ്കൂളില്‍ പോകാനുളള ഒരുക്കം ആപ് നോക്കി ക്രമീകരിക്കാം സക്ൂള്‍ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പില്‍ എത്തിച്ചേരാന്‍ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസ്സിലാക്കാം ഗതാഗത വകുപ്പിന്റെ വിദ്യാവാഹിനി ആപ്പാണ് ഈ സൗകര്യമൊരുക്കുന്നത്.
വിദ്യാവാഹിനി ആപ് നാളെ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും സ്കൂള്‍ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെര്‍വറുമായി ബന്ധിപ്പിച്ചിരിക്കുകയാണ് 20.000 സ്കൂള്‍ ബസുകളാണ് കേരളത്തില്‍ ഇപ്പോഴുളളത്. ഇതില്‍ ഫിറ്റ്നസ് പരിശോധന കഴിഞ്ഞ് ജിപിഎസ് ഘടിപ്പിച്ച് പുറത്തിറങ്ങിയത് 14.000 എണ്ണം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി 6 കോടി രൂപ ചെലവിട്ടുളള സുരക്ഷാമിത്ര പദ്ധതിയിലാണ് ജിപിഎസ് ഘടിപ്പിക്കുന്ന നടപടികള്‍ ഏകോപിപ്പിച്ചത്. സ്കൂള്‍ അധിക്യതര്‍ക്ക് മാത്രമായാണ് ആപ് ഉദ്ദേശിച്ചിരുന്നതെങ്കിലും രണ്ടാഴ്ചയ്ക്കകം രക്ഷിതാക്കള്‍ക്കും ലഭ്യമാക്കാനാകുമെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസ് വ്യക്തമാക്കി.