- Advertisement -Newspaper WordPress Theme
FOODകോവിഡ് കൂടുന്നു; സ്‌കൂള്‍ കുട്ടികള്‍ക്ക് രോഗം വന്നാല്‍ എന്തു ചെയ്യും?

കോവിഡ് കൂടുന്നു; സ്‌കൂള്‍ കുട്ടികള്‍ക്ക് രോഗം വന്നാല്‍ എന്തു ചെയ്യും?

അകലം പാലിച്ചും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചുമാണ് കോവിഡ് നമ്മള്‍ നിയന്ത്രിച്ചത്. ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ എപ്പോഴും മാസ്‌ക് ഉപയോഗിക്കണം. 2 വര്‍ഷമായി സ്ഥിരമായി നമ്മള്‍ മാസ്‌ക് ഉപയോഗിക്കുന്നവരാണ്. മാസ്‌ക് എന്നത് പ്രാണവായുവിനെ തടസ്സപ്പെടുത്തുന്ന സാധനമല്ല. പ്രാണവായുവിലെ രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് മാസ്‌ക്. ശരിയായ മാസ്‌ക് ഉപയോഗം ശ്വാസംമുട്ടല്‍ ഉണ്ടാക്കില്ല.

ഇനിയൊരു തരംഗം വരാതിരിക്കാന്‍ ഇവയുടെ കൃത്യമായ ഉപയോഗത്തിലൂടെ നമുക്ക് കഴിയും. ഭക്ഷണം, പഠന ഉപകരണങ്ങള്‍, മാസ്‌ക് എന്നിവ പങ്കുവയ്ക്കാതിരിക്കുക. അകലം പാലിക്കുകയും കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകുകയും ചെയ്യുക, പരമാവധി തുറന്ന സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുക, എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടുക എന്നിവയും ശ്രദ്ധിക്കാം.

ഒരു മുറിയ്ക്കുളളില്‍ ഒതുങ്ങേണ്ടതല്ല വിദ്യാഭ്യാസം. മറ്റ് അസുഖങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പിടിഎയെ അറിയിച്ച് കൂടുതല്‍ പരിഗണന ആവശ്യപ്പെടണം. അതു നല്‍കാന്‍ വിദ്യാലയങ്ങള്‍ തയാറാകണം.

കുട്ടികളുടെ ആഹാരം

രാവിലെ ഉണ്ടാക്കിയ ഭക്ഷണം തന്നെ കൊടുത്തുവിടാന്‍ ശ്രദ്ധിക്കണം. നേരത്തെ ഉണ്ടാക്കി ഫ്രിജില്‍ വച്ചതിനു ശേഷം ചൂടാക്കി കൊടുക്കുന്നത് ഒഴിവാക്കുക. നാര് കൂടുതലുള്ള ഭക്ഷണം കൊടുക്കണം. ഉച്ച ഭക്ഷണം കൊടുത്തു വിടുന്നത് ചൂട് നില്‍ക്കുന്ന പാത്രത്തിലായിരിക്കണം. പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും പൂര്‍ണമായി ഒഴിവാക്കാം. കൊടുത്തു വിടുന്ന ഭക്ഷണം കഴിക്കുന്നുണ്ടെന്ന് മാതാപിതാക്കളും അധ്യാപകരും ഉറപ്പാക്കണം. ഫാസ്റ്റ് ഫുഡ് നല്‍കുന്നത് പരമാവധി ഒഴിവാക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme