- Advertisement -Newspaper WordPress Theme
HEALTHഒന്നരവര്‍ഷത്തില്‍ സംസ്ഥാനത്ത് പിടിച്ചത് 11,000 വിഷപ്പാമ്പുകളെ

ഒന്നരവര്‍ഷത്തില്‍ സംസ്ഥാനത്ത് പിടിച്ചത് 11,000 വിഷപ്പാമ്പുകളെ

ഒന്നരവര്‍ഷത്തിനുളളില്‍ കേരളത്തില്‍ പിടിച്ചത്് ഉഗ്രവിഷമുളളതും ചെറിയ വിഷമുളളതുമായ പതിനൊന്നായിരത്തോളം പാമ്പുകളെ ഇവയില്‍ 102 എണ്ണം രാജവെമ്പാലയാണ് കണ്ണൂരില്‍നിന്ന് 2646 വിഷപ്പാമ്പുകളെയാണ് കിട്ടിയത്. 13 ജില്ലകളില്‍നിന്നു രാജവെമ്പാലകളെ കിട്ടിയിട്ടുണ്ട് വനം ഇല്ലാത്ത ആലപ്പുഴ ജില്ലയില്‍ നിന്ന് രാജവെമ്പാലയെ ലഭിച്ചിട്ടില്ല.

2021 ജനുവരിമുതല്‍ 2022 മേയവരെയുളള കണക്കാണിത്. 107 ഇനം പാമ്പുകളാണ് സംസഥാനത്ത് കണ്ടുവരുന്നത് ചേര ഒഴിച്ചുളള പാമ്പുകളെ പിടിച്ച് കാട്ടില്‍ വിടുന്നുണ്ട്. പ്രക്യതിസൗഹ്യദ പാമ്പ് എന്ന നിലയിലാണ് ചേരയെ ഒഴിവാക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ പിടിച്ചവയില്‍ കൂടുതലും മൂര്‍ഖനാണ്. മൂര്‍ഖന്‍, മലമ്പാമ്പ് അണലി, വെളളിക്കെട്ടന്‍ എന്നിവയാണ് കൂടുതലായി ജനവാസമേഖലയില്‍ കണ്ടുവരുന്നത്.
വിഷപ്പാമ്പുകളെ കണ്ടാല്‍ വനംവകുപ്പ് ആപ്പിലേക്ക് സന്ദേശം അയച്ചാല്‍ തുടര്‍നടപടികള്‍ ഉണ്ടാകും.രണ്ടുവര്‍ഷമായി കേരളത്തില്‍ വനംവകുപ്പ് ആരംഭിച്ച പാമ്പുപിടിത്ത പരിശീലന ക്ലാസുകള്‍ക്ക് നല്ല പ്രതികരണമാണ് ഉളളതെന്ന് നോഡല്‍ ഓഫീസര്‍ എ.സി.എഫ്.വൈ. മുഹമ്മ്ദ അന്‍വര്‍ പറഞ്ഞു കോഴ്‌സ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റിനു പുറമേ പാമ്പുപിടിത്തത്തിനുളള സഞ്ചിയും ഉപകരണങ്ങളും നല്‍കുന്നുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme