- Advertisement -Newspaper WordPress Theme
HEALTHതാരങ്ങള്‍ക്കുള്‍പ്പെടെ വീണ്ടും കോവിഡ്: നാലാം തരംഗമെന്ന് മഹാരാഷ്ട്ര മന്ത്രി

താരങ്ങള്‍ക്കുള്‍പ്പെടെ വീണ്ടും കോവിഡ്: നാലാം തരംഗമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ. മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ദേവേന്ദ്രഫഡ്‌നാവിസ്, ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്‍, നടികത്രീന കൈഫ് എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഫഡ്‌നാവിസും കത്രീനയും രണ്ടാം തവണയാണ് പോസിറ്റീ വാകുന്നത്. അടുത്ത വെളളിയാഴ്ച രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫഡ്‌നാവിസിനു കോവിഡ് ബാധിച്ചതു ബിജെപി ക്യാംപില്‍ ആശങ്ക സ്യഷ്ടിച്ചു. ആറു സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ ശിവസേനയുമായി മത്സരം ഉറപ്പായ സ്ഥിതിക്ക് ഓരോ വോട്ടും ബിജെ പിക്കു വിലപ്പെട്ടതാണ്. നാലാം തരംഗത്തെ സംസ്ഥാനം നേരിടുകയാണെന്നും പരിഭ്രമിക്കേണ്ടെന്നു മരണങ്ങള്‍ വര്‍ധിക്കുന്നില്ലെന്നു പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു മാസ്‌ക് നിര്‍ബന്ധമാക്കുന്ന പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കാം പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme