in , , , , ,

മെഡിക്കല്‍ കോളേജില്‍ എന്താണ് സംഭവിച്ചത് ?

Share this story

എറണാകുളം: രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോഗിന്റെ കവാടത്തില്‍ എത്തിച്ച വൃക്ക ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കാന്‍ എടുത്തത് 10 മിനിറ്റ് ആണ്. ആശുപത്രിയിയുടെ സമീപത്തുണ്ടായിരുന്നു ആംബുലന്‍സ് ഡ്രൈവമാരാണ് വൃക്ക ഓപറേഷന്‍ തിയറ്ററില്‍ എത്തിക്കാന്‍ ഡോക്ടര്‍മാരെ സഹായിച്ചത്. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കാതതില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രതിഷേധിച്ചിരുന്നു.

രാത്രി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവര്‍ക്ക് ലഭിക്കുന്ന വിവരം ലഭിച്ചതോടെ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത രോഗികളെ ആശുപത്രിയില്‍ നിന്നും വിളിച്ചറിയിച്ചിരുന്നു നാലുപേരാണ് ശസ്ത്രക്രിയയ്ക്ക് തയ്യാറായി എത്തിയത്. തുടര്‍ പരിശോധനയില്‍ ഒരാള്‍ കോവിഡ് പോസിറ്റീവായി, രണ്ടു പേര്‍ക്ക് യോജിക്കില്ല എന്ന് കണ്ടെത്തി. സുരേഷ് കുമാറിനാണ് വൃക്ക യോജിച്ചത്.

വൃക്ക എത്തുമ്പോള്‍ രോഗി ഡയാലിസിസില്‍ ആയിരുന്നു എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആറരയോടെ വൃക്കയുമായി മെഡിക്കല്‍ സംഘം എത്തുമെന്നാണ് പ്രതീക്ഷിച്ചത് എന്നാല്‍ ഒരു മണിക്കൂര്‍ നേരത്തെ സംഘമെത്തിയത് ചെറിയ ആശയക്കുഴപ്പമുണ്ടാക്കി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന രോഗിക്ക് നാലു മണിക്കൂറെങ്കിലും ഡയാലിസിസ് ചെയ്യണം. ഡയാലിസിസ് പൂര്‍ത്തിയായതിനു പിന്നാലെ രാത്രി എട്ടരയോടെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് രോഗിയെ മാറ്റി ശസ്ത്രക്രിയ ആരംഭിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.

വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ തടസ്സങ്ങളില്ലാതെ വൃക്ക ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒന്നും നടന്നില്ല.

  • സെക്യൂരിറ്റി വിഭാഗം വിവരം അറിഞ്ഞില്ല.
  • വൃക്ക ആംബുലന്‍സില്‍ നിന്ന് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് എത്തിക്കാന്‍ സഹായിച്ചത് ആംബുലന്‍സ് ജീവനക്കാര്‍.
  • ലിഫ്റ്റ് സജ്ജം അല്ലാത്തതിനാല്‍ വൃക്കയുമായി ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിക്കാന്‍ വേണ്ടി വന്നത് 10 മിനിറ്റ്.
  • ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ എത്തിയപ്പോള്‍ കണ്ടത് പൂട്ടിയ തിയേറ്റര്‍.
  • നെഫ്രോളജി, യൂറോളജി വിഭാഗം തമ്മില്‍ ആശയവിനിമയം നടന്നില്ല.
  • ഇരുവിഭാഗത്തെയും തലവന്‍മാര്‍ ആ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല.

അതിവേഗം അവയവമെത്തിച്ച ഡ്രൈവര്‍ക്ക് സ്വീകരണം

ഒരു മാസത്തിനിടെ മൂന്ന് ഗുരുതര പരാതികള്‍