- Advertisement -Newspaper WordPress Theme
AYURVEDAമലബന്ധം അകറ്റാന്‍ ക്യാപ്‌സൂള്‍

മലബന്ധം അകറ്റാന്‍ ക്യാപ്‌സൂള്‍

ഇസ്രായേലിലെ ഒരു കമ്പനിയാണ് ഈ വാര്‍ത്തയുമായി എത്തിയിരിക്കുന്നത്. വൈബ്രന്റ് എന്നു പേരിട്ടിരിക്കുന്ന ഈ ക്യാപ്‌സൂള്‍ ഏതാണ്ട് ഒരു മീനെണ്ണ ഗുളികയുടെ വലുപ്പത്തിലുളളതാണ്. കുടലിലെ സ്വാഭാവിക പെരിസ്റ്റാല്‍റ്റിക് ചലനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉതകുന്ന തരംഗങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഇതിനു കഴിവുണ്ടെന്നു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലുളള ഈ ക്യാപ്‌സൂള്‍ ഇതിനോടകം 300 പേരില്‍ പരീക്ഷിച്ചത്രേ. പരീക്ഷണത്തിനു വിധേയരായ രോഗികളുടെ മലശോധനയുടെ തവണകള്‍ ഏതാണ്ട് ഇരട്ടിയോളമായി എന്നാണ് ഇവര്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ഡെയ്‌ലി മെയില്‍ പത്രത്തിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. ഈ ക്യാപ്‌സൂളിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.ഇതു വിജയകരമായാല്‍ ഒട്ടേറെ മലബന്ധരോഗികള്‍ക്ക് ഇതില്‍പരം ആശ്വാസം മറ്റെന്തുണ്ട.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme