- Advertisement -Newspaper WordPress Theme
HAIR & STYLEതൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍

പൊതുവേ കാണുന്ന പ്രശനമാണിത്. മീന്‍മുളള്. ഇറച്ചിയുടെ എല്ല് തുടങ്ങിയവ തൊണ്ടയില്‍ കുരുങ്ങിയുളള അപകടങ്ങള്‍ ധാരാളമായി സംഭവിക്കാറുണ്ട്. ശ്രദ്ധയോടെവേണം ഭക്ഷണം കഴിക്കാന്‍. മദ്യലഹരിയില്‍ ഭക്ഷണം കഴിക്കുന്നതും ഇതിനുളള സാധ്യത കൂട്ടുന്നുണ്ട്.

തൊണ്ടയിലേക്ക് വിരലിടുക, ഓക്കാനം വരുത്തുക എന്നിവയാണ് ഇത്തരം സാഹചര്യങ്ങളില്‍ പൊതുവേ ആളുകള്‍ ചെയ്യുന്ന കാര്യം. പഴവും ചോറുമെല്ലാം കഴിച്ചുനോക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും തൊണ്ടയിലെ മൂറിവ് കൂടുതല്‍ വലുതാകാന്‍ ഇടയാക്കിയേക്കാം.

ഭക്ഷണത്തിന്റെ അവശിഷടം അന്നനാളത്തിലാണ് കുടുങ്ങിയതെങ്കില്‍ ശ്വാസംമുട്ടല്‍ ഉണ്ടാവില്ല. എന്നാല്‍ ശ്വാസനാളത്തിലേക്കാണ് ഭക്ഷണം കടന്ന തെങ്കില്‍ സ്ഥിതി ഗുരുതരമാകും. ശ്വാസതടസ്സം വരാം. അത്തരം സാഹചര്യത്തില്‍ ശകതമായി ചുമയക്കുക. അല്ലെങ്കില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരും.

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയ ആളുടെ പുറകില്‍ നില്‍ക്കുക. അതിനുശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്ന ആളുടെ കാലുകള്‍ക്ക് ഇടയിലൂടെ ഒരു കാല്‍ മുന്നോട്ടുവെച്ച് ഉറപ്പിച്ച് നില്‍ക്കുക. അയാളുടെ പൊക്കിളിന് മുകളിലായി കൈമുഷ്ടി വെയക്കുക. അതിനുശേഷം അടുത്ത കൈ മുഷ്ടിക്ക് മുകളില്‍വെച്ച് വയറിലേക്കും മുകളിലേക്കും ശകതിയായി മര്‍ദം നല്‍കുക. ഇങ്ങനെ ചെയ്യുന്നത്

തൊണ്ടയില്‍ കുരുങ്ങിയ ഭക്ഷണ സാധനങ്ങള്‍ പുറത്തേക്കുപോകാന്‍ സഹായിക്കും. ശ്വാസം മുട്ടല്‍ ഇല്ലെങ്കില്‍ ഇങ്ങനെയുളള കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. ആശുപത്രിയിലെത്തിയാല്‍ തൊണ്ടയുടെ ഏത് ഭാഗത്താണ് ഭക്ഷണം കുരുങ്ങിയത് എന്ന് എക്‌സ്‌റേ പരിശോധനയിലൂടെ കണ്ടെത്തിയശേഷമാണ് ചികിത്സ തുടങ്ങുക

വെപ്പുപല്ലുകള്‍ വിഴുങ്ങിപ്പോകാതിരിക്കാന്‍

വെപ്പുപല്ലുകള്‍ ഉപയോഗുക്കുന്നവിര്‍ അറിയാതെ അത് വിഴുങ്ങിപ്പോകാറുണ്ട്.ചിലര്‍ക്ക് ഉരക്കത്തില്‍ ഇങ്ങനെ സംഭവിക്കൊ. വളരെ അപകടകരമായ അവസ്ഥയാണിത്. അന്നനാളംവരെ മൂറിവ് പറ്റാനുളള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാന്‍ ഉറങ്ങുന്നതിനുമുന്‍പ് വെപ്പുപല്ല് മാറ്റിവയക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല പാകമായ വെപ്പുപല്ല്തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme