- Advertisement -Newspaper WordPress Theme
HEALTHലൈംഗികോത്തേജകം കുന്നിപ്പൂവ്

ലൈംഗികോത്തേജകം കുന്നിപ്പൂവ്

നീളമുളള പുങ്കുലകളുമായി വേലിയിലോ മരങ്ങളിലോ ചുറ്റിപ്പടര്‍ന്നാണ് കുന്നി പൂവിടുക. നാട്ടിന്‍പുറങ്ങളിലും കാവുകളിലും കുന്നിപ്പൂക്കള്‍ സാധാരണമാണ്. ഇളംപിങ്കോ വെളളയോ നിറമുളള പൂങ്കുലകളാണ് ഇതിന്റേ ത്. ലൈംഗികോത്തേജകവും മുടിവളര്‍ച്ചയെ ത്വരപ്പെടുത്തുന്നതുമാണ് കുന്നി. ചര്‍മരോഗങ്ങളെ ശമിപ്പിക്കുന്ന തോടൊപ്പം ശരീരബലവും നല്‍കുന്നു. ബീജോത്പാദനം മെച്ചപ്പെടുത്താനും കുന്നിയെ ഉപയോഗപ്പെടുത്താറുണ്ട്. വാതം ജ്വരം, നീര്, ചുമ, വായപുണ്ണ് ഇവയിലും കുന്നി ഫലപ്രദമാണ്. ഗുഞജ, രകതിക, ചൂഡാമണി, താമ്രിക എന്നിങ്ങനെ നിരവധി പേരുകളും കുന്നിക്കുണ്ട്. നീലിദ്യംഗാദി കേരം, ശാരിവാദി വടി ,ധാത്രീ ചന്ദനാദി കഷായം ഇവ കുന്നി ഘടകമായ ഔഷധങ്ങളില്‍ ചിലതാണ്. കുന്നിയുടെ മിക്ക ഭാഗങ്ങളും വിഷമയമായതിനാല്‍ വൈദ്യനിര്‍ദേശാനുസരണമേ ചികിത്സ പാടുളളു. അബ്രിന്‍, ഗ്ലൈസിറൈസിന്‍ അബ്രസിക് അമ്ലം ഇവ കുന്നിയിലെ ഘടകങ്ങളില്‍ ചിലതാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme