- Advertisement -Newspaper WordPress Theme
FITNESSകാന്‍സര്‍ കോശങ്ങള്‍ രക്തത്തില്‍ കൂടുതല്‍ പടരുന്നത് ഉറക്കത്തിലെന്ന് പഠനം

കാന്‍സര്‍ കോശങ്ങള്‍ രക്തത്തില്‍ കൂടുതല്‍ പടരുന്നത് ഉറക്കത്തിലെന്ന് പഠനം

കാന്‍സര്‍ കോശങ്ങള്‍ ഉറക്കസമയത്ത് കൂടുതല്‍ സജീവമാകുകയും രക്തത്തില്‍ വേഗം പടരുമെന്നും പഠനം. സ്തനാര്‍ബുദം ഉള്ളവരിലാണ് ഇത് കൂടുതല്‍ സംഭവിക്കുക. ഉറക്കസമയത്ത് കോശങ്ങള്‍ കൂടുതല്‍ സജീവമായിരിക്കുകയും രക്തത്തിലേക്ക് പടരുകയും ചെയ്യും. ആദ്യം എലികളിലും പിന്നീട് കാന്‍സര്‍ ബാധിച്ച 30 മനുഷ്യരിലുമാണ് പഠനം നടത്തിയത്. ഇതില്‍ ഉറക്കസമയത്ത് റ്റിയൂമര്‍ ലെവല്‍ കൂടുതലായി കണ്ടെത്തി.

രോഗികള്‍ ഉറക്കം കുറക്കുന്നതും അപകടമാണെന്ന് ഗവേഷകര്‍ പറയുന്നു. പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ബേസല്‍ സര്‍വകലാശാലയിലുമാണ് ഗവേഷണം നടന്നത്. ശരീരത്തിന്റെ ഒരു ഭാഗത്ത് വികസിച്ച ശേഷം രക്തത്തിലൂടെ മറ്റ് ഭാഗത്തേക്ക് പടരുന്ന അര്‍ബുദാവസ്ഥയാണ് മെറ്റാ കാന്‍സര്‍. ഇത്തരത്തില്‍ പടരുന്ന കോശങ്ങള്‍ക്ക് ആദ്യ ഘട്ട കാന്‍സര്‍കോശങ്ങളുടെ സ്വഭാവമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവ രക്തത്തിലൂടെ പടരുന്നതാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത് കോശങ്ങളുടെ സ്വഭാവ വ്യത്യാസം നിരീക്ഷിച്ചാണ്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme