ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും സാധ്യമാകുന്നത്. രണ്ടോ അതിലധികമോ പഴങ്ങളും പച്ചക്കറികളും തീര്‍ച്ചയായും നിശ്ചിത അളവില്‍ നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടിയി രിക്കുന്നു. എന്നാല്‍ മാത്രമേ എല്ലാ ആവശ്യങ്ങളും ധാതുക്കളും ശരീരത്തിന് ലഭിക്കുകയുള്ളൂ. ആരോഗ്യം നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതുമായ ആഹാരങ്ങള്‍ കണ്ടെത്തി ഭക്ഷണത്തില്‍ അവ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
- വിറ്റമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. വിറ്റാമിന്‍ സി ഒരു ആന്റി ആക്‌സിഡന്റ് ആണ്. ജലദോഷം, കഫക്കെട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ സഹായിക്കുന്നു.
- രോഗപ്രതിരോധശേഷിക്ക് അത്യാവശ്യമായ വിറ്റാമിന്‍ ഇ, ബി ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
- ഗ്രീന്‍ടീയിലുള്ള ഫ്‌ലവനോയ്ഡ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനും ജലദോഷത്തിന് ആശ്വാസം കണ്ടെത്താനും നല്ലതാണ്.
- വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകം ജലദോഷവും കഫവും ശ്വാസകോശ അണുബാധയെ തടയാന്‍ സഹായിക്കുന്നു.
- പാചകത്തില്‍ സാധാരണ ഉപയോഗിക്കുന്നതാണ് മഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന ഘടകം മഞ്ഞളില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മഞ്ഞള്‍ രോഗപ്രതിരോധശേഷിയുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. അണുബാധ തടയാനും ഓക്‌സിഡേറ്റീവ് സ്ട്രസ് കുറയ്ക്കാനും കുര്‍ക്കുമിന്‍ കഴിവുണ്ട്.
- മഞ്ഞള്‍ പോലെ മിക്ക വിഭാഗങ്ങളിലെയും ചേരുവയാണ് ഇഞ്ചി മധുരപലഹാരങ്ങളിലും ചായയിലുമടക്കം ഇഞ്ചി ചേര്‍ക്കുന്നു. ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കല്‍സിനെ നശിപ്പിക്കാന്‍ ഇവ സഹായിക്കുന്നു. ഓക്‌സിഡേഷന്‍ പ്രവര്‍ത്തനം കൂട്ടാനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ് ഫ്രീ റാഡിക്കല്‍സ്.
- ദഹനം നന്നാകാന്‍ മാത്രമല്ല അണുബാധയില്‍ നിന്ന് പ്രതിരോധവും തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ആണ്. തൈരിന്റെ ഉപയോഗം ശരീരത്തില്‍ ഇന്റര്‍ഫെറോന്‍സിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. കാന്‍സര്‍ കോശങ്ങളേയും രോഗാണുക്കളേയും തിരിച്ചറിഞ്ഞു നശിപ്പിക്കുന്ന ഒരു പ്രധാനഘടകമാണ് ഇന്റര്‍ഫെറോണ്‍.
- അണുബാധ പ്രതിരോധിക്കാന്‍ ശരീരത്തില്‍ ആന്റിബോഡി ഉത്പാദിപ്പിക്കേണ്ടതുണ്ട്. ഇവയുടെ ഉല്‍പാദനത്തിന് ഫോളിക് ആസിഡ് അത്യാവശ്യമാണ്. ഇലക്കറികള്‍ ഫോളിക്കാസിഡിന്റെ മുഖ്യ സ്രോതസ്സാണ്.
- ഫാറ്റി ആസിഡുകളും ഫൈറ്റോ ഈസ്ട്രജന്‍സും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അണുബാധയേയും ക്യാന്‍സറിനെയും തടയാന്‍ ഫ്‌ലാക്‌സ് സീഡ് അത്യുത്തമമാണ്.
- മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയ ബീറ്റാകരോട്ടിന്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. സാലഡുകളിലൂടെയും സൂപ്പിലൂടെയും കറിയിലൂടെയും എല്ലാം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.