ക്രമം തെറ്റിയ ആര്‍ത്തവ മുറ സ്ത്രീകള്‍ക്ക് പല വിധത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. ചിലര്‍ക്ക് മാസമുറ നേരത്തെ എത്തുമെങ്കില്‍ ചിലര്‍ക്ക് ഇത് സാധാരണയിലും വൈകാം എന്നാല്‍ എല്ലാ മാസവും ഇത്തരത്തില്‍ ആര്‍ത്തവക്രമം താളം തെറ്റുന്നത് വന്ധ്യത അടക്കമുളള ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
28 ദിവസവമാണ് സാധാരണ രണ്ട് ആര്‍ത്തവങ്ങളുടെ ഇടയിലുളള ശരാശരി സമയം. രണ്ടോ മൂന്നോ ദിവസം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഇതില്‍ വ്യത്യാസം വരാറുണ്ട്. എന്നാല്‍ എല്ലാ മാസവും ആര്‍ത്തവ മുറയില്‍ ക്രമക്കേടുകള്‍ ഉണ്ടാകുന്നതും രകതം തീരെ വരാതിരിക്കുകയോ അമിതമായി രക്തസ്രാവമുണ്ടാകുകയോ ഒക്കെ ചെയ്യുന്നതും ഗൗരവത്തോടെ എടുക്കേണ്ട സംഗതികളാണെന്ന് നോവ ഐവിഎഫിലെ ഐവിഎഫ് സ്‌പെഷലിസ്റ്റ ഡോ.ഉന്നതി മംമ്‌തോര എച്ച്ടി ലൈഫ്‌സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
21 ദിവസത്തില്‍ കുറവോ 35 ദിവസത്തില്‍ കൂടുതലോ ഉളള ഇടവേള ആര്‍ത്തവത്തില്‍ ഉണ്ടാകുന്നത് ക്രമം തെറ്റിയ ആര്‍ത്തവമായി കണക്കാക്കാമെന്നും ഡോ. ഉന്നതി ചൂണ്ടിക്കാട്ടി. നീണ്ട ആര്‍ത്തവ ചക്രമുളള ചില സ്ത്രീകള്‍ക്ക് അണ്ഡം പുറന്തളളാനു കഴിയാത്ത അവ്സ്ഥ വരാറുണ്ട്. ഇതിനെ അനോവുലേറ്ററി സൈക്കിള്‍ എന്ന് വിളിക്കുന്നു. ക്രമം തെറ്റിയ ആര്‍ത്തവം ഗര്‍ഭധാരണത്തിന് വേണ്ടിയുളള ലൈംഗിക ബന്ധം ആസൂത്രണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാക്കും.
നേരത്തേയുളള ഗര്‍ഭധാരണം, ആര്‍ത്തവ വിരാമം, ഹോര്‍മോണുകള്‍ ഉപയോഗിച്ചുളള ഗര്‍ഭനിയന്ത്രണം, ഭാരം വര്‍ധിക്കുകയോ കുറയുകയോ ചെയ്യല്‍, സമ്മര്‍ദം, തൈറോയ്ഡ് പ്രശ്‌നം എന്നിങ്ങനെ പല കാരണങ്ങള്‍ ക്രമം തെറ്റിയ ആര്‍ത്തവത്തിന് പിന്നിലുണ്ടാകാം. അണ്ഡാശയം വലുതാകുകയും അതിന് പുറത്ത് ചെറിയ മുഴകള്‍ ഉണ്ടാവുകയും ചെയ്യുന്ന പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം വന്ധ്യതയിലേക്കും നയിക്കാം. ക്രമം തെറ്റിയ ആര്‍ത്തവമുളള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് ക്യത്രിമ ഗര്‍ഭധാരണ വഴികള്‍ സ്വീകരിക്കേണ്ടി വന്നേക്കാമെന്നും ഡോ.ഉന്നതി കൂട്ടിച്ചേര്‍ത്തു.