- Advertisement -Newspaper WordPress Theme
HEALTHആരോഗ്യ വിളംബര റാലി നടത്തി

ആരോഗ്യ വിളംബര റാലി നടത്തി

വര്‍ക്കല ബ്ളോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് തല ആരോഗ്യവിളംബര റാലി സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്തില്‍ നിന്നും ആരംഭിച്ച റാലി, പ്രസിഡന്റ് സ്മിത സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകളില്‍ നിന്നെത്തിയ ആശാവര്‍ക്കര്‍മാര്‍ അണിനിരന്ന ബൈക്ക് റാലിയായിരുന്നു വിളംബര ജാഥയുടെ മുഖ്യ ആകര്‍ഷണം. ആഗസ്റ്റ് 14 ശനിയാഴ്ച ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യമേളയ്ക്ക് മുന്നോടിയായാണ് വിളംബര ജാഥ നടന്നത്.

വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോയ പ്രചാരണ ജാഥ, ചെറുന്നിയൂര്‍ പഞ്ചായത്തില്‍ സമാപിച്ചു. ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യമേള സഹായകമാകുമെന്ന് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സ്മിത സുന്ദരേശന്‍ പറഞ്ഞു. വര്‍ക്കല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ,ഡി എസ് പ്രദീപ്, ബെന്നി കെ ജി പത്മജ ദേവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാംജി വോയ്സ് എന്നിവര്‍ പങ്കെടുത്തു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme