മൂത്രം കൂടിച്ചാല്‍ കാന്‍സര്‍ ഉള്‍പ്പെടെയുളള രോങ്ങള്‍ മാറ്റാമെന്നു പ്രശസ്ത നടന്‍ കൊല്ലം തുളസിയെ പോലുളളവര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ മൂത്രം ചികിത്സ അശാസ്ത്രീയം ആണെന്നു മറ്റൊരു വിഭാഗം പറയുന്നു
അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയട്ടെ, ഏറ്റവും ദിവ്യമായ ഔഷധം സ്വമൂത്രമാണ്. മൂത്രത്തിന്റെ അനാലിസിസില്‍ കണ്ടെത്തിയിട്ടുളളത് ബോഡി കെമിക്കല്‍സാണ്.കഴിക്കുന്ന ആഹാരം ബോഡി കെമിക്കല്‍സായി കണ്‍വര്‍ട്ട് ചെയ്യും. അതാണു ശരീരത്തെ നേരെയാക്കുന്നത്. ശരീരം പക്ഷേ മുഴുവന്‍ ഉപയോഗിക്കുന്നില്ല. ആവശ്യമുളളത് എടുത്തിട്ടു ബാക്കി മൂത്രത്തിലൂടെ പുറത്തേക്ക് തളളുന്നു (കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഡയറ്കടറായിരുന്ന ഡോ. പി.കെ വാര്യര്‍ ഒരിക്കല്‍ പറഞ്ഞത്)
സ്വന്തം മൂത്രം കുടിക്കുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ

മാറാരോഗമുളളവര്‍ സ്വമൂത്രം പാനം ചെയ്യുന്നത് രോഗം ഭേദമാകാന്‍ നല്ലതാണെന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. മൊറാര്‍ജി ദേശായി 65 വര്‍ഷം മൂത്രം പാനം ചെയ്ത വ്യക്തിയാണ്. പ്രാചീന ഭാരതീയ ഗ്രന്ഥങ്ങളില്‍ ശിവാംബു കല്പവിദ്യ എന്ന പേരില്‍ മൂത്രചികിത്സയെക്കുറിച്ചു പറയുന്നുണ്ട്.
മൂത്രചികിത്സ എന്ന യൂറിന്‍ തെറപ്പി കൊണ്ട് ഗുണമുണ്ടായി എന്നും അസുഖം മാറിയെന്നും പലരും അഭിപ്രായപ്പെടുമ്പോള്‍ തന്നെ ശരീരം പുറന്തള്ളുന്ന മാലിന്യത്തെ വീണ്ടും ശരീരത്തിലേക്കു കടത്തിവിടുന്നതു കൊണ്ട് എന്താണു പ്രയോജനം എന്നു ചോദിക്കുകയാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍.
ചെലവില്ലാത്ത ചികിത്സ
ചെലവില്ലാത്ത ചികിത്സാരീതി എന്ന നിലയില്‍ പലരും ഇത്തരം ചികിത്സാരീതികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. നിലവിലുളള അസുഖങ്ങള്‍ കൂട്ടുക എന്നതു മാത്രമാണ് ഇതിന്റെ ഫലമെന്ന് വിദഗ്ധര്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്ര മരുന്നുകള്‍ക്കു പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്നതാണു പലരെയും മറ്റുമാര്‍ഗങ്ങളിലേക്ക് ചിന്തിപ്പിക്കുന്നത്. എന്നാല്‍ മരുന്നിന് ഇഫക്റ്റ് ഉണ്ടെങ്കിലേ സൈഡ് ഇഫക്റ്റ് ഉണ്ടാകൂ എന്ന കാര്യം നമ്മള്‍ മറക്കാന്‍ പാടില്ല. കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യമില്ലാത്തവയെ വ്യക്കകളിലെ അരിപ്പയിലൂടെ അരിച്ചെടുത്ത്.രക്തത്തെ ശുദ്ധീകരിച്ചെടുക്കുന്ന മാലിന്യമാണ് മൂത്രം ശരീരത്തില്‍ കെട്ടിക്കിടന്നാല്‍ തന്നെ പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് ഈ അര്‍ത്ഥത്തില്‍ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉളളവര്‍ വീണ്ടും മൂത്രം കുടിക്കുന്നത് അപകടമുണ്ടാക്കാം.

അസിഡിക് ആയ മൂത്രമാണെങ്കില്‍ അതു മൂത്രത്തില്‍ കല്ല് പോലെയുളള രോഗങ്ങള്‍ ഉണ്ടാക്കും. മൂത്രത്തില്‍ ബാക്റ്റീരിയ ഉണ്ടെങ്കില്‍ അത് അണുബാധയ്ക്കു കാരണമാകും-മൂത്രചികിത്സയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട വാദമുഖങ്ങള്‍ ഇതൊക്കെയാണ്.
എന്നാല്‍ മൂത്രചികിത്സ ഫലപ്രദമാണെന്നു പ്രശ്സതരായ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ അതു പൊതുജനമധ്യത്തില്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. ശാസ്ത്രീയമായ പിന്തുണ ഇല്ലാതെ തന്നെ മുന്‍പും മൂത്രചികിത്സ ചെയ്തിരുന്നവര്‍ ഉണ്ടെന്നും അവര്‍ക്ക് നല്ല ഫലം കിട്ടിയിരുന്നെന്നും ഇവര്‍ വാദിക്കുന്നു.