ഹ്യദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയക്കാന്‍ സഹായിക്കുന്ന പുതിയ മരുന്ന് വെരിസിഗ്വാട്ട് അഥവാവെര്‍ക്യൂവോ പുറത്തിറക്കി ബെയര്‍. നിലവിലെ ചികിത്സയില്‍ നിന്ന് വ്യത്യസതമായി പ്രവര്‍ത്തിക്കുന്ന മരുന്നാണിത്. ഡൈയൂറ്റികസ് ആവശ്യമായ മുതിര്‍ന്നവര്‍ക്കാണ് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഈ മരുന്ന് നല്‍കുക. ഉയര്‍ന്ന ഹ്യദയാഘാത സാധ്യതയുളള രോഗികളില്‍ പരീക്ഷണം നടത്തി വിജയിച്ച ശേഷമാണ് മരുന്ന് വിപണിയിലെത്തിയിരിക്കുന്നത്.
ഹ്യദയാഘാത രോഗികള്‍ക്ക് അടിക്കടിയുളള ആശുപത്രിവാസവും മരണസാധ്യതയും ഒഴിവാക്കുന്നതിനുളള പുതിയ ചികിത്സാ ഉപാധിയായി വെര്‍ക്യൂവോ ഇന്ത്യയില്‍ കൊണ്ടുവരുന്നതില്‍ ബെയര്‍ സന്തുഷ്ടരാണെന്ന ബെയര്‍ സൈഡസ് ഫാര്‍മമാനേജിങ് ഡയറക്ടര്‍ മനേജിങ് ഡയറക്ടര്‍ മനോജ് സകേസന പറഞ്ഞു.
നിലവില്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുകെ, ജപ്പാന്‍,സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ 35 രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതിന് വെര്‍ക്യൂവോവിന് അനുമതിയുണ്ട്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി (ഇഎസ്സി), അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ), അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി (എസിസി) എന്നിവയുള്‍പ്പെടെയുളള രാജ്യാന്തര മാര്‍നിര്‍ദേശക സംഘടനകള്‍ അടിസ്ഥാന ഹ്യദയാഘാത ചികിത്സകളെക്കാള്‍ വെര്‍ക്യൂവോ ആണ് നിര്‍ദേശിക്കുന്നത്.