ഗാംബിയയില്‍ 66 കുട്ടികള്‍ വ്യക്ക തകരാറിലായി മരിക്കാനിടയായത് ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച കേടയ മരുന്നുകള്‍ ഉപയോഗിച്ചതു മൂലമാണെന്ന് സംശയിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചുമ, ജലദോഷ മരുന്നുകളാണ് പ്രശ്‌നക്കാരെന്നു സംശയിക്കുന്നതായും ഇന്ത്യയുടെ സഹായത്തോടെ ലോകാരോഗ്യ സംഘടന അന്വേഷണം ആരംഭിച്ചതായും അഡാനം അറിയിച്ചു പൊമിതാതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെസ്മാലിന്‍ കഫ് സിറപ്പ്, മഗ്രബ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ 4 മരുന്നുകളില്‍ അനുവദനീയമല്ലാത്ത അളവില്‍ ഡൈഎത്തലീന്‍ ഗ്ലൈക്കോളും എത്തലീന്‍ ഗ്ലൈക്കോളും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.