ഹൃദയാഘാത ശേഷമോ,ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ് ശസ്ത്രക്രിയയോ കഴിഞ്ഞശേഷമോ മൂന്നു നാലു മരുന്നുകളെങ്കിലും രോഗി തുടരേണ്ടിവരും. ഒന്നോ രണ്ടോ മരുന്നുകള്‍ ജീവിതകാലം മുഴുവനും വേണ്ടിവരാം.
• ഹൃദയാഘാതത്തിനു കാരണമായ രക്തക്കട്ടകള്‍ രൂപപ്പെടാതിരിക്കാനാവശ്യമായ മരുന്നുകള്‍ ആന്റി പ്ലേറ്റ് ലറ്റ് മരുന്നുകള്‍) ചുരുങ്ങിയത് ഒരു വര്‍ഷമോ അതിലേറെയോ കാലമോ കഴിക്കേണ്ടിവരും.ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍ തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കാറ്.
• ചീത്ത കൊളസ്ട്രോള്‍ (ldl) അളവു കുറയ്ക്കുന്നതി നും ധമനിക്കുള്ളില്‍ നിലവിലുള്ള ബ്ലോക്കുകള്‍ അധികരിക്കാതിരിക്കാനും സ്റ്റാറ്റിന് മരുന്നു നിര്‍ബന്ധമാണ്. ഹൃദയാഘാതത്തിനു ശേഷം ഈ മരുന്നു ജീവിതകാലം മുഴുവന്‍ വേണ്ടിവരാം.
• രക്തസമ്മര്‍ദം നിയന്ത്രിച്ചു ഹൃദ്രോഗ സാധ്യത ഒഴിവാക്കുന്ന ബീറ്റാബ്ലോക്കര്‍ മരുന്നുകളും ഹൃദയാഘാതത്തിനു ശേഷം കഴിക്കേണ്ടതുണ്ട്.
ഈ മരുന്നുകള്‍ക്കു പുറമേ രോഗിക്കുള്ള ഹൃദയമിടി
കിലെ താളപ്പിഴ മുതല്‍ പ്രമേഹം വരെയുള്ള വിവിധ പ്രശ്നങ്ങള്ക്കാവശ്യമായ മരുന്നുകളും രോഗിക്കു വേണ്ടിവരും.