ഖദിരഗുളിക തേനില്‍ ചാലിച്ച് വായില്‍ വ്രണത്തില്‍ പുരട്ടിയാല്‍ സമാന്യമായ വ്രണങ്ങള്‍ക്ക് ശമനം കിട്ടും
ഏഴിലംപാല, ഇരട്ടിമധുരം, കൊന്നത്തൊലി ഇവ കഷായമായി ഉപയോഗിക്കുന്നതും നല്ലതാണ്
ത്രിഫല ചൂര്‍ണം തേനില്‍ ചേര്‍ത്ത് വായില്‍ പുരട്ടുന്നതും കവിള്‍ കൊളളുന്നതും ഗുണകരമാണ്
തേനും നെയ്യും ഒന്നിച്ച് ചേര്‍ത്ത് പുരട്ടുന്നതും മുറിവെണ്ണ പുരട്ടുന്നതും നല്ലതാണ്
അരിമേദാദി തൈലം ഉപയോഗിച്ച് കവിള്‍ കൊളളാം
വളരെയധികം എരിവും ചൂടുമുളള വസ്തുക്കള്‍, ഉപ്പിലിട്ടവ മുതലായവ തുടര്‍ച്ചയായി വ്രണങ്ങള്‍ വരുന്നവര്‍ ഒഴിവാക്കണം
കറിവേപ്പിലയും മഞ്ഞളും ചേര്‍ന്ന മോര് നിത്യവും ആഹാരത്തിന്റെ ഭാഗമാക്കാം
രണ്ട് ആഴ്ചയായിട്ടും മാറാത്തതും തുടര്‍ച്ചയായി വരുന്നതുമായ വ്രണങ്ങള്‍ക്കു വിദഗ്ധ പരിശോധന വേണം